മറിമായം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് രചന നാരായണൻകുട്ടി. നൃത്ത ലോകത്തുനിന്നാണ് താരം അഭിനയത്തിലേക്ക് വരുന്നത്. ലക്കി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാളികൾക്കിടയിൽ സുപരിചിതയായി മാറിയത്. ജയറാമിന്റെ നായികയായി അഭിനയരംഗത്തിൽ അരങ്ങേറ്റം കുറിച്ചു.പിന്നീടങ്ങോട്ട് ഒരുപിടി നല്ല കഥാപാത്രങ്ങൾ താരത്തെ തേടി എത്തിയിരുന്നു. നൃത്തലോകത്തും അഭിനയിലോകത്തും താരം സജീവമാണ്.ഈ കഴിഞ്ഞ ദിവസം ആയിരുന്നു തിരുപ്പതിയിൽ പോയി താരം മൊട്ടയടിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഒരു വഴിപാടിന്റെ ഭാഗമായാണ് താരം മൊട്ടയടിക്കൽ നടത്തിയതെന്നും അറിയിച്ചിരുന്നു. പിന്നാലെ തന്നെ അമ്മയുടെ തെരഞ്ഞെടുപ്പിലും എത്തിയിരുന്നു.
2024ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന അമ്മയുടെ ഔദ്യോഗിക പരിപാടിയിൽ അവതാരികയായി വന്നതും രചനനാരായണൻകുട്ടിയായിരുന്നു.അതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. താരം മേക്കോവർ നടത്തിയതാണോ എന്നായിരുന്നു പലരും ചോദിച്ചത്.എന്നാൽ തിരുപ്പതിയിൽ പോയി മൊട്ടയടിച്ചതാണെന്നും കുറച്ച് സ്റ്റൈൽ ആക്കാൻ വേണ്ടി അൽപ്പം മുടിയിൽ കളർ ചെയ്തു എന്ന് മാത്രമേയുള്ളൂ എന്ന് രചന അറിയിച്ചിരുന്നു..
നിരവധി നൃത്ത വേദികളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.കേരളത്തിന് അകത്തും പുറത്തുമായി നിരവധി വേദികളിൽ താരം ഇതിനോടകം നൃത്തം ചെയ്തിട്ടുണ്ട്.
The post മേക്ക് ഓവർ അല്ല തിരുപ്പതി പോയി മൊട്ടയടിച്ചതാണ് കുറച്ച് സ്റ്റയ്ലാക്കിന്നേയുള്ളു!!! രചന നാരായണൻകുട്ടി appeared first on Viral Max Media.
from Mallu Articles https://ift.tt/Idgsa0R
via IFTTT