നല്ല നാടൻ ഭക്ഷണം കഴിക്കാൻ കൊതി, മാഞ്ചെസ്റ്ററിൽ ഒരു നല്ല സൗത്ത് ഇന്ത്യൻ ക്‌ളൗഡ്‌ കിച്ചനോ റെസ്റ്റോറന്റോ ഉണ്ടെങ്കിൽ നിർദേശിക്കൂ എന്ന് താരപുത്രി

മാളവിക ജയറാമിന്റെ വിവാഹ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഗുരുവായൂർ വച്ചുള്ള വിവാഹവും തൃശൂരും പാലക്കാടും വച്ചുള്ള റിസെപ്ഷനും എല്ലാം സമൂഹത്തെ പ്രമുഖർ ആണ് പങ്കെടുക്കാൻ എത്തിയത്. പാലക്കാട് സ്വദേശി ആണ് എങ്കിലും ലണ്ടനിൽ സ്ഥിരതാമസക്കാരൻ ആണ് നവനീത്. ഏകമകനായ നവ്‌നീത് പഠിച്ചതും വളർന്നതും എല്ലാം യുകെയിലാണ്. വളർന്നതെല്ലാം ബുദപെസ്‌റ്റ് എന്ന സ്ഥലത്താണെന്നും അദ്ദേഹത്തിന്റെ പിതാവിന് യുഎന്നിൽ ജോലിഎന്നും ജയറാം പറഞ്ഞിരുന്നു.

ഭർത്താവിനൊപ്പം വിദേശത്ത് സെറ്റിൽഡായതോടെ ​ഗൃഹാതുരത്വം മാളവികയെ പിടികൂടി തുടങ്ങി. നല്ല നാടൻ ഭക്ഷണം കഴിക്കാൻ കൊതിച്ചിരിക്കുകയാണ് മാളവിക. എന്നാൽ യുകെയിൽ അതിന് പറ്റിയൊരു ഇടം കണ്ടെത്താൻ മാളവികയ്ക്ക് സാധിച്ചിട്ടില്ല. അത് തന്നെയാണ് ഭർത്താവിനൊപ്പം കടൽ കടന്ന മാളവിക ജയറാം നേരിടുന്ന പുതിയ പ്രശ്നവും.

വർഷങ്ങളായി യുകെയിൽ താമസിക്കുന്നതിനാൽ നവനീതിന് ഇതൊക്കെ ശീലമായിട്ടുണ്ടാകും. എന്നാൽ മാളവികയ്ക്ക് പാശ്ചാത്യ ഭക്ഷണ രീതിയും രുചിയും വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ മടുത്തുവെന്നാണ് താരത്തിന്റെ പുതിയ സോഷ്യൽമീഡിയ പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്.

മാഞ്ചെസ്റ്ററിൽ ഒരു നല്ല സൗത്ത് ഇന്ത്യൻ ക്‌ളൗഡ്‌ കിച്ചനോ റെസ്റ്റോറന്റോ ഉണ്ടെങ്കിൽ നിർദേശിക്കൂ എന്നാണ് മാളവിക മാഞ്ചസ്റ്ററിലെ മലയാളികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രസമുള്ള നാടൻ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം താരപുത്രിക്ക് അതിയായി ഉള്ളതായി മാളവികയുടെ കുറിപ്പിൽ വ്യക്തമാണ്. തനിക്ക് വേണ്ടി മാത്രമല്ല ഭർത്താവ് നവനീതിനും കൂടി വേണ്ടിയാണ് മാളവികയുടെ പോസ്റ്റെന്നും കുറിപ്പിൽ വ്യക്തമാണ്. കാരണം രണ്ട് പേരുടെയും പേരിന്റെ ആദ്യാക്ഷരം ചേർത്തുവെച്ചാണ് മാളവിക പോസ്റ്റ് ഇട്ടിട്ടുള്ളത്.

The post നല്ല നാടൻ ഭക്ഷണം കഴിക്കാൻ കൊതി, മാഞ്ചെസ്റ്ററിൽ ഒരു നല്ല സൗത്ത് ഇന്ത്യൻ ക്‌ളൗഡ്‌ കിച്ചനോ റെസ്റ്റോറന്റോ ഉണ്ടെങ്കിൽ നിർദേശിക്കൂ എന്ന് താരപുത്രി appeared first on Viral Max Media.



from Mallu Articles https://ift.tt/1b7A26H
via IFTTT
Previous Post Next Post