മെഹറിന്റെ കുഞ്ഞനിയത്തിയുടെ പേര് കേൾക്കണ്ടേ!!! മകളുടെ പേരിടൽ ചടങ്ങ് നടത്തി സിജു വിൻസൺ

ചെറിയ കഥാപാത്രങ്ങളിലൂടെ കടന്നുവന്ന മലയാള സിനിമയിൽ നായകനിരയിൽ എത്തിനിൽക്കുന്ന താരമാണ് സിജു. മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ഭാഗമാകാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജീവിതത്തിലെ പുതിയൊരു സന്തോഷ വാർത്തയാണ് നടൻ പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.  സമൂഹമാധ്യമങ്ങളിലൂടെ തനിക്കൊരു കുഞ്ഞു പിറന്നു എന്ന വാർത്ത  പങ്കുവെച്ചിരുന്നു. രണ്ടു മക്കളാണ് താരത്തിന് ഉള്ളത്. രണ്ടാമതും പെൺകുട്ടി പിറന്നു എന്ന് താരം പ്രേക്ഷകരെ അറിയിച്ചിരുന്നു. ഇപ്പോൾ ഇതാ ആരാധകർ ഏറെ കാത്തിരുന്ന മകളുടെ പേരാണ് നടൻ വെളിപ്പെടുത്തിയിരിക്കുന്നത്.

മെഹറിന്റെ കുഞ്ഞനുജത്തിയുടെ പേര് റൂഹി എന്നാണെന്നും സിജു വിൽ‌സൺ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട്  പ്രേക്ഷകർക്കായി സോഷ്യൽ മീഡിയയിലൂടെ കുറിച്ചു.  കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ആഘോഷ ചിത്രങ്ങളാണ് സിജു വിൽ‌സൺ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. സിൽവർ  നിറത്തിലുള്ള പാവാടയിലും ടോപ്പിലുമാണ് മെഹറും റൂഹിയും ചടങ്ങിന് ഒരുങ്ങിയത്. ഏറെ സന്തോഷത്തോടെ ഇളയ കുഞ്ഞിനെ കയ്യിലെടുത്തും മെഹറിനെ ഒപ്പം നിർത്തിയുമാണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

കുഞ്ഞിന്റെ  നെറുകയിൽ വാത്സല്യത്തോടെ ഉമ്മ വയ്ക്കുന്നതും ചേർത്തുപിടിക്കുന്നതും സിജുവും ഭാര്യയെയും ഒരു ചിത്രത്തിൽ കാണുവാൻ കഴിയും. റൂഹിയുടെ പേരെഴുതി പ്രത്യേകം തയാറാക്കിയ കേക്കിന്റെ ചിത്രവും താരം പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുണ്ട്. സിനിമാതാരവും സുഹൃത്തുമായ കൃഷ്ണശങ്കറും മുന്ന സൈമണും ഹൃദയത്തിന്റെ ഇമോജി നൽകി ചിത്രങ്ങൾക്ക് കമൻറുകൾ നൽകിയിട്ടുണ്ട് നിരവധി പേരാണ് ആശംസകളുമായിഎത്തിയത്.

The post മെഹറിന്റെ കുഞ്ഞനിയത്തിയുടെ പേര് കേൾക്കണ്ടേ!!! മകളുടെ പേരിടൽ ചടങ്ങ് നടത്തി സിജു വിൻസൺ appeared first on Viral Max Media.



from Mallu Articles https://ift.tt/1oDMbp2
via IFTTT
Previous Post Next Post