സുരേഷിനെ വിളിക്കാറുണ്ട്, അദ്ദേഹം ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും സാധാരണക്കാർക്ക് പ്രയോജനപ്പെടും, ഡൽഹിയിൽ സുരേഷ് ഗോപി നടത്തിയത് തീപ്പൊരി പ്രസംഗം- എംജി ശ്രീകുമാർ

മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ ശബ്ദം എം ജി ശ്രീകുമാർ. മലയാളമുള്ളിടത്തോളം കാലം മറക്കാത്ത നിരവധി പാട്ടുകള്‍ സമ്മാനിച്ചിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി പലവട്ടം എത്തിയിട്ടുണ്ട്. ഇപ്പോളിതാ സുരേഷ് ​ഗോപിയെക്കുറിച്ച് വാചാലനായിരിക്കുകയാണ് ​ഗായകൻ. കേന്ദ്രമന്ത്രി സ്ഥാനത്തിന് സുരേഷ് ഗോപി അർഹനാണെന്ന് ഗായകൻ എം ജി ശ്രീകുമാർ. ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാവാണ് സുരേഷ് ഗോപിയെന്നും സാധാരണക്കാർക്ക് പ്രയോജനം ലഭിക്കുമെന്നും ഗായകൻ പറഞ്ഞു.

വാക്കുകളിങ്ങനെ

കുടുംബപരമായും അല്ലാതെയും സുരേഷ് ഗോപിയുമായി നല്ല ബന്ധമാണ് ഉള്ളത്. കേന്ദ്രമന്ത്രി സ്ഥാനത്തിന് സുരേഷ് അർഹനാണ്. അദ്ദേഹത്തിന്റെ ഭാഷാപരിജ്ഞാനം എല്ലാവർക്കും അറിയുന്ന ഒന്നാണ്. എംപി ആയിരുന്ന സമയത്ത് ഇംഗ്ലീഷിൽ അദ്ദേഹം പ്രസംഗിച്ചിരുന്നു. അതും തപ്പി തപ്പിയുള്ള ഇംഗ്ലീഷിൽ അല്ല, സ്റ്റാൻഡേർഡ് ആയിട്ടുള്ള ഇംഗ്ലീഷിൽ അതിമനോഹരമായി ഒരു തീപ്പൊരി പ്രസംഗം.

ഡൽഹിയിൽ പ്രസംഗിച്ചതിനു ശേഷം ഞാൻ സുരേഷ് ഗോപിയെ വിളിച്ചിരുന്നു. സുരേഷിനെ എംപി സ്ഥാനം അല്ല വേണ്ടത്, മന്ത്രി സ്ഥാനമാണ് വേണ്ടത്. ഞാൻ മിക്കവാറും സുരേഷിനെ വിളിക്കാറുണ്ട്. എന്തെങ്കിലും ആവശ്യത്തിനു വേണ്ടിയല്ല, ഞാൻ ആശയങ്ങൾ കൈമാറാനാണ് വിളിക്കുന്നത്. അദ്ദേഹം ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും സാധാരണക്കാർക്ക് പ്രയോജനപ്പെടും. അവരുടെ കൂടെ കാണും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇതിലും വലിയ സ്ഥാനങ്ങൾ കിട്ടട്ടെ എന്നാണ് പ്രാർത്ഥന.

The post സുരേഷിനെ വിളിക്കാറുണ്ട്, അദ്ദേഹം ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും സാധാരണക്കാർക്ക് പ്രയോജനപ്പെടും, ഡൽഹിയിൽ സുരേഷ് ഗോപി നടത്തിയത് തീപ്പൊരി പ്രസംഗം- എംജി ശ്രീകുമാർ appeared first on Viral Max Media.



from Mallu Articles https://ift.tt/13w6aoN
via IFTTT
Previous Post Next Post