പ്രായമാകുമ്പോൾ വെള്ളം ഇറ്റിച്ചു തരാൻ ആരുമുണ്ടാവില്ലെന്ന് കമന്റ്, ഞാൻ ഒരു ദ്വീപിലാണ് താമസം. അവിടെ വെള്ളത്തിന് പഞ്ഞമില്ലെന്ന് ​ഗോപി സുന്ദറിന്റെ കലക്കൻ മറുപടി

സംഗീത സംവിധായകൻ ഗോപി സുന്ദറിന് ട്രോളുകൾ പുത്തരിയല്ല. പ്രൊഫഷണൽ അപ്‌ഡേറ്റുകൾ ഒഴികെ വേറെ എന്ത് പോസ്റ്റ് ചെയ്താലും ഗോപിക്ക് മേൽ അസഭ്യ വർഷം ഉൾപ്പെടെ വന്നു വീഴും. പുതിയ കുറച്ചു മലയാള ചിത്രങ്ങൾക്ക് സംഗീതം നൽകിയെങ്കിലും, അതിനേക്കാളുപരി ഗോപി വാർത്തകളിൽ നിറഞ്ഞു നിന്നത് ഈ സൈബർ ബുള്ളിയിങ്ങിലൂടെയാണ്. വീണ്ടും ഗോപി അവിടേക്ക് മടങ്ങിയെത്തുന്നു

കഴിഞ്ഞ ദിവസം ഗായിക അദ്വൈത പത്മകുമാറിന്റെ ഒപ്പം നിൽക്കുന്ന ഒരു ചിത്രം ഗോപി പോസ്റ്റ് ചെയ്തിരുന്നു. ‘പേജ് ഒന്ന് ആക്റ്റീവ് ആക്കണം എന്ന് വിചാരിച്ചു’ എന്ന് ക്യാപ്‌ഷൻ നൽകിയാണ് ഗോപി സുന്ദർ ചിത്രം പോസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് പേജിലാണ് ഗോപിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്.

പല കമന്റുകൾക്കും സമയം ചിലവിട്ട് മറുപടി കൊടുക്കാൻ ഗോപി തയാറാവാറുണ്ട്. അദ്വൈതയുടെ ഒപ്പം നിൽക്കുന്ന ചിത്രത്തിൽ വന്ന കമന്റിനും ഗോപി അക്കാര്യം മുടക്കിയില്ല. ആദ്യം വന്ന കമന്റുകളിൽ പലതിനും മറുപടി കൊടുത്തു

‘എങ്ങനെ വേണമെങ്കിലും ജീവിക്കാം, പക്ഷേ കുറേ പ്രായമാകുമ്പോൾ ഒരു വീഴ്ച മതി ആരും തിരിഞ്ഞു നോക്കില്ല. ഒരുപക്ഷെ ആരും വെള്ളം ഇറ്റിച്ചു തരില്ല’ എന്നുമായിരുന്നു ഒരാൾ നൽകിയ കമന്റ്. ‘ഞാൻ ഒരു ദ്വീപിലാണ് താമസം. അവിടെ വെള്ളത്തിന് പഞ്ഞമില്ല’ എന്നായിരുന്നു ഗോപിയുടെ പ്രതികരണം. അതും നദീജലമാണ് എന്നും ഗോപി

The post പ്രായമാകുമ്പോൾ വെള്ളം ഇറ്റിച്ചു തരാൻ ആരുമുണ്ടാവില്ലെന്ന് കമന്റ്, ഞാൻ ഒരു ദ്വീപിലാണ് താമസം. അവിടെ വെള്ളത്തിന് പഞ്ഞമില്ലെന്ന് ​ഗോപി സുന്ദറിന്റെ കലക്കൻ മറുപടി appeared first on Viral Max Media.



from Mallu Articles https://ift.tt/w2ufRjE
via IFTTT
Previous Post Next Post