മികച്ച ഗായികയ്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ഗായികയാണ് സിതാര കൃഷ്‍ണകുമാര്‍. പാടിയ പാട്ടുകളിലേറെയും വൻ ഹിറ്റായി. ഗായിക സിതാര കൃഷ്ണകുമാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കാളി ഡോ. സജീഷ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സിതാരയ്‌ക്കൊപ്പമുളള മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ആണ് സജീഷ് പോസ്റ്റ് ചെയ്തത്. സകുടുംബമുളള യത്രയുടെ മനോഹരക്കാഴ്ചകളും സജീഷ് പങ്കുവെച്ചിട്ടുണ്ട്.
കാലമെത്ര വേഗത്തിലാണ് കുതിക്കുന്നത്? കണ്ണുചിമ്മിമിഴിക്കുമ്പോളേക്കും കാഴ്ചകൾ പ്രകാശ വേഗതയിൽ മിന്നിമറയുന്നു. ഓർമ്മകൾക്ക് കനംവെക്കുന്നു. എല്ലാം പൊന്നു പോലെ കാത്തുവെക്കുന്നു. പുതിയവയ്ക്കായി കാത്തിരിക്കുന്നു. വിലകൂടിയ സമ്മാനങ്ങൾക്കും, വാരിവലിച്ചെഴുതിയ ആശംസാ വാചകങ്ങൾക്കും കർശന വിലക്കുണ്ട്ആകയാൽ പ്രാണപ്രിയേ, പിറന്നാൾ വാഴ്ത്തുകൾ എന്നുമാത്രം കുറിക്കുന്നു…പറയാനുള്ളതെല്ലാം നമുക്ക് പരസ്പരം മാത്രമായി പറയാം. ഒരിക്കലും ഒടുങ്ങാതെ പറഞ്ഞുകൊണ്ടിരിക്കാം. ഈ ദുനിയാവുള്ളിടത്തോളം! നമ്മളുള്ളിടത്തോളം കാലം. സജീഷ് കുറിച്ചു.
നിരവധിപേരാണു ഗായകിയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നത്. 38 ാം ജന്മദിനമാണ് ഇക്കഴിഞ്ഞ ദിവസം സിതാര കൃഷ്ണകുമാര്‍ ആഘോഷിച്ചത്.
View this post on Instagram
The post വിലകൂടിയ സമ്മാനങ്ങൾക്കും, വാരിവലിച്ചെഴുതിയ ആശംസാ വാചകങ്ങൾക്കും കർശന വിലക്കുണ്ട്, പ്രാണ പ്രിയേ പിറന്നാള്‍ വാഴ്ത്തുക്കള്‍, സിതാരയ്ക്ക് ആശംസകളുമായി ഭര്‍ത്താവ് appeared first on Viral Max Media.
from Mallu Articles https://ift.tt/LPnTD58
via IFTTT