വയനാടിനെ ചേർത്തുനിർത്തി അനശ്വര!!! ദുരിതാശ്വാസനിധിയിലേക്ക് 2 ലക്ഷം കൈമാറി

വയനാട് ചൂരൽ മലയിൽ നടന്ന ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തഭൂമിയായി മാറിയ വയനാടിനെ ചേർത്തുപിടിച്ച് അനശ്വര രാജൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2 ലക്ഷം രൂപ സംഭാവന നൽകിയിരിക്കുകയാണ് താരമിപ്പോൾ. താരത്തിന്റെ അമ്മ ഉഷാരാജൻ ആണ് എറണാകുളം ജില്ലാ കലക്ടർ കൈമാറിയത്. പ്രഭാസ് രണ്ടുകോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരുന്നു. അമൽ നീരദ് പ്രൊഡക്ഷൻ ഹൗസ് 10 ലക്ഷം രൂപയും രാംചരനും ചിരഞ്ജീവിയും ചേർന്ന് ഒരു കോടി രൂപയും നൽകിയിരുന്നു.

മമ്മൂട്ടിയും ദുൽഖർ സൽമാനും മുപ്പത്തഞ്ച് ലക്ഷം രൂപയാണ് നൽകിയത്. അല്ലു അർജുൻ 25 ലക്ഷം രൂപ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. മോഹൻലാൽ 25 ലക്ഷം രൂപയും താരത്തിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ 3കോടി രൂപയും ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു.

മലയാള സിനിമയിലെ പ്രമുഖർ മാത്രമല്ല അന്യഭാഷയിൽ ഉള്ളവരും താങ്ങുമായി വയനാടിന് ചേർത്തുനിർത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെയാണ് താരങ്ങൾ വാർത്തകൾ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നത്. മമ്മൂട്ടിയും മോഹൻലാലും ഇതൊരു ആദ്യത്തെ തുക മാത്രമാണെന്നും ഇനിയും തുക വേണമെങ്കിൽ തങ്ങൾ മനസ്സറിഞ്ഞ് സഹായിക്കുമെന്നും അറിയിച്ചിരുന്നു.

The post വയനാടിനെ ചേർത്തുനിർത്തി അനശ്വര!!! ദുരിതാശ്വാസനിധിയിലേക്ക് 2 ലക്ഷം കൈമാറി appeared first on Viral Max Media.



from Mallu Articles https://ift.tt/vJjEpHf
via IFTTT
Previous Post Next Post