ശോഭിതയുടെ കൈപിടിച്ച് നാ​ഗ ചെെതന്യ!!! വിവാഹ നിശ്ചയം കഴിഞ്ഞു

നാ​ഗ ചെെതന്യയും ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി ഔദ്യോഗിക വിവരം പങ്കുവെച്ച് നാഗാർജുന. നാഗചൈതന്യയുടെ അച്ഛൻ നാഗാർജുനയാണ് സന്തോഷവാർത്ത പ്രേക്ഷകരെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.  ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങളും വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

‘‘ഞങ്ങളുടെ മകൻ നാഗ ചൈതന്യയും ശോഭിത ധുലിപാലയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വിവരം സന്തോഷത്തോടു കൂടി നിങ്ങളെ ഓരോരുത്തരെയും അറിയിക്കുന്നു. വീട്ടിൽവച്ച് രാവിലെ 9.42നായിരുന്നു ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ചടങ്ങ് നടന്നത്

ശോഭിതയെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ  അതിയായ സന്തോഷമുണ്ട് എന്നും ദമ്പതികൾക്ക് അഭിനന്ദനങ്ങൾ നൽകുകയാണെന്ന് അവർക്ക് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ജീവിതം വീട്ടിലെ ഓരോരുത്തരും ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.’’–വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നാഗാർജുന സമൂഹമാധ്യമത്തിലൂടെ കുറിച്ചു

2021 ആയിരുന്നു സമാന്തയും നാഗചൈനേയും തമ്മിലുള്ള വിവാഹമോചനം നടന്നത് 2017ലായിരുന്നു ഇരുവരും തമ്മിൽ വിവാഹിതരായത്

The post ശോഭിതയുടെ കൈപിടിച്ച് നാ​ഗ ചെെതന്യ!!! വിവാഹ നിശ്ചയം കഴിഞ്ഞു appeared first on Viral Max Media.



from Mallu Articles https://ift.tt/gWiCMVf
via IFTTT
Previous Post Next Post