മികച്ച നടൻ പൃഥ്വിരാജ്,മികച്ച നടി ഉർവശി!!! പുരസ്കാരങ്ങൾ വാരിക്കൂട്ടി ആടുജീവിതം

54 ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച തിരക്കഥ ഉൾപ്പെടെ നാലു പുരസ്കാരങ്ങൾ നേടി ആട് ജീവിതം ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നേടി ചിത്രത്തിലെ പ്രകടനത്തിന് കെ ആർ ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചിട്ടുണ്ട്. മികച്ച നടിമാരായി ഉർവശിയെയും ബീന ചന്ദ്രനെയും തിരഞ്ഞെടുത്തു. മികച്ച നടനായി തിരഞ്ഞെടുത്തത് പൃഥ്വിരാജിനെയാണ്.തടവ് സിനിമയിലൂടെ ഫാസിൽ റസാക്ക് മികച്ച നവാഗത സംവിധായകനായി. മാത്യൂസ് പുളിക്കലാണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടിയത്.ജസ്റ്റിൻ വർഗീസ് മികച്ച സംഗീത സംവിധായകനായി

മികച്ച ചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നത് കാതലാണ്. രണ്ടാമത്തെ മികച്ച ചിത്രം ഇരട്ട. മികച്ച സംവിധായകൻ ബ്ലെസ്സിയാണ്. ചിത്രം ആട് ജീവിതം.ആട് ജീവിതത്തിലെ അഭിനയത്തിനാണ് പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചത്. മികച്ച സ്വഭാവ നടൻ വിജയരാഘവൻ ആണ് സ്വഭാവനടി ശ്രീഷ്മ ചന്ദ്രൻ.

മികച്ച ചായ ഗ്രഹകൻ സുനിൽ കെ എസ് ചിത്രം ആടുജീവിതമാണ്.തിരക്കഥാകൃത്ത് രോഹിത് എം ജി കൃഷ്ണൻ ചിത്രം ഇരട്ട.

The post മികച്ച നടൻ പൃഥ്വിരാജ്,മികച്ച നടി ഉർവശി!!! പുരസ്കാരങ്ങൾ വാരിക്കൂട്ടി ആടുജീവിതം appeared first on Viral Max Media.



from Mallu Articles https://ift.tt/iR7wXNA
via IFTTT
Previous Post Next Post