ഹീറോയിൻ അവസരങ്ങൾ വേണ്ടെന്നുവച്ചു, അതിനൊരു കാരണമുണ്ട് : തുറന്നു പറഞ്ഞു മീനാക്ഷി അനൂപ്

ഒരുപിടി നല്ല ചിത്രങ്ങളിലൂടെയും അവതരണത്തിലൂടെയും മലയാളി പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട താരമാണ് മീനാക്ഷി അനൂപ്.  നായികയെ അഭിനയിക്കാനുള്ള അവസരങ്ങൾ സിനിമകളിൽ നിന്നും പലതവണ ലഭിച്ചിട്ടുണ്ടെന്ന് അത് വേണ്ടെന്ന് വെച്ചു എന്ന് മീനാക്ഷി തന്നെ പറയുകയാണ്. തമിഴിൽ നിന്നും വന്ന അവസരങ്ങൾ ആയിരുന്നു വേണ്ടെന്ന് വെച്ചത്. കുറച്ചുകാലം കൂടി തനിക്ക് ബാലതാരമായി  അഭിനയിക്കാനാണ് ആഗ്രഹമെന്നും മീനാക്ഷി വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

താരത്തിന്റെ വാക്കുകൾ : തമിഴിൽ സിനിമ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. ചില ഓഫറുകൾ വന്നു.എല്ലാം നായിക വേഷം ആയിരുന്നു.നായികയെ അഭിനയിച്ചാൽ പിന്നെ കുട്ടിയായിരിക്കാൻ ഒരിക്കലും പറ്റില്ല. അങ്ങനെ അത് ഉപേക്ഷിക്കുകയായിരുന്നു.കുറച്ചുനാൾ കൂടി ഇങ്ങനെ കുഞ്ഞായിട്ടിരിക്കണം എന്നാണ് ആഗ്രഹം. ഹീറോയിൻ ആകണമെന്ന് നിർബന്ധമൊന്നുമില്ല. എക്സ്പിരിമെന്റ് കഥാപാത്രങ്ങൾ അവതരിപ്പിക്കണം എന്നാണ് ആഗ്രഹം. പ്രിയൻ അങ്കിൾ പറഞ്ഞിട്ടുണ്ട് എന്നെ ആദ്യമായി നായികയായി കാസ്റ്റ് ചെയ്യുന്നത് അങ്കിൾ ആയിരിക്കുമെന്ന് എന്നായിരുന്നു മീനാക്ഷി തമാശയോടെ പറഞ്ഞത്.

മധുര നൊമ്പരം എന്ന ഷോർട്ട് ഫിലിമിലൂടെ ആയിരുന്നു താരം അഭിനയത്തിലേക്ക് വരുന്നത്.പിന്നീട് അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലും വന്നു. നിരവധി ഫിലിമുകളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നിലവിൽ ഒരു മ്യൂസിക് ഷോയുടെ അവതാരികയായി താരം ടെലിവിഷൻ ചാനലുകളിലും വളരെയധികം സജീവമാണ്

The post ഹീറോയിൻ അവസരങ്ങൾ വേണ്ടെന്നുവച്ചു, അതിനൊരു കാരണമുണ്ട് : തുറന്നു പറഞ്ഞു മീനാക്ഷി അനൂപ് appeared first on Viral Max Media.



from Mallu Articles https://ift.tt/4NCE6kI
via IFTTT
Previous Post Next Post