സിമ്പിൾ ബട്ട്‌ ബ്യൂട്ടിഫുൾ!!! ആരെയും ലുക്കിൽ സുന്ദരിയായി സുജാത

ഗായിക സുജാത മോഹൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. കറുത്ത ജോർജറ്റ് സാരി ധരിച്ചായിരുന്നു താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് സാരിയുടെ ഇരുവശങ്ങളും വർക്ക് ചെയ്തുകൊണ്ട് ഫിനിഷ് ചെയ്തിരിക്കുകയും ചെയ്തിരുന്നു.  ഫ്ലോറൽ ഡിസൈൻ ആണ് നൽകിയത്.  സാരിയിൽ സുജാത സുന്ദരിയായിരുന്നു. സാരിക്ക് ഇണങ്ങുന്ന വിധത്തിൽ ആയിരുന്നു ആഭരണങ്ങളും അണിഞ്ഞത്.ലളിതവും എന്നാൽ പ്രാധാന്യമുള്ളതും കൂടിയായിരുന്നു താരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രങ്ങൾക്കു താഴെ കമന്റുകളുമായി എത്തിയത്.

ഗാനരംഗത്തും സ്റ്റേജ് പ്രോഗ്രാമുകളിലും നിറഞ്ഞ സാന്നിധ്യമായി സുജാതയുടെ വസ്ത്രധാരണം ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.പാട്ടിന് എന്നപോലെതന്നെ സുജാതയുടെ വസ്ത്രധാരണ രീതിക്കും ആരാധകർ ഒത്തിരിയാണ്. സാരിയിൽ വിവിധ പരീക്ഷണങ്ങൾ താരം നടത്താറുണ്ട്. വസ്ത്രത്തിന് അനുയോജ്യമായ ആഭരണങ്ങൾ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കാറുണ്ട്.

മകൾ ശ്വേതയും  അമ്മയെപ്പോലെ തന്നെ പിന്നണി ഗാനരംഗത്ത് സജീവമാണ്. അമ്മയുടെ സ്റ്റൈലുകൾ തന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട് എന്ന ശ്വേതയും പലപ്പോഴും അഭിമുഖങ്ങളിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട്.

The post സിമ്പിൾ ബട്ട്‌ ബ്യൂട്ടിഫുൾ!!! ആരെയും ലുക്കിൽ സുന്ദരിയായി സുജാത appeared first on Viral Max Media.



from Mallu Articles https://ift.tt/ad1AVwo
via IFTTT
Previous Post Next Post