പുതിയ ഹെയർസ്റ്റൈൽ പരീക്ഷണവുമായി ആരാധകരുടെ പ്രിയപ്പെട്ട നടി നസ്രിയ നസീം. മുടി മുറിച്ച ചിത്രങ്ങൾക്കൊപ്പം നടി പങ്കുവച്ച അടിക്കുറിപ്പും ചുരുങ്ങിയ സമയം കൊണ്ട് സമൂഹമാധ്യമത്തിൽ വൈറലാണ്. മുടി മുറിച്ചതറിഞ്ഞാല്‍ ഉമ്മ തന്നെ കൊല്ലുമെന്നാണ് നസ്രിയ പോസ്റ്റിലൂടെ രസകരമായി പറയുന്നത്. ‘‘ഉമ്മ എന്നെ ചിലപ്പോള്‍ കൊല്ലും അല്ലെങ്കില്‍ നിന്നെ ആയിരിക്കും’’, എന്നു പറഞ്ഞ് മുടി മുറിച്ച് ആളെയും നസ്രിയ മെന്‍ഷന്‍ ഇൻസ്റ്റഗ്രാമിലൂടെ ചെയ്തിട്ടുണ്ട്. ചെന്നൈയിലെ പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ധനശേഖരൻ ആണ് നസ്രിയയുടെ മുടി മനോഹരമായ മുറിച്ചത്.
ആരൊക്കെ വഴക്ക് പറഞ്ഞാലും നസ്രിയയ്ക്ക് ചെറിയ ഷോർട്ട് ഹെയർ ആണ് ചേരുന്നുവെന്നും നിരവധി പേരാണ് കമന്റുകൾ ചെയ്തിരിക്കുന്നത്.മാത്രമല്ല ഇപ്പോൾ കണ്ടാൽ എന്ന സിനിമയിലെ കഥാപാത്രമായി തോന്നുന്നു വളരെയധികം ഇണങ്ങുന്നുണ്ടെന്നും ആരാധകർ കമന്റുകളിലൂടെ നൽകി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം മലയാളത്തിൽ ഒരുങ്ങുന്നത് ബേസിലിന് ഒപ്പമാണ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും നസ്രിയ തിരക്കുള്ള ഒരു നടിയാണ്.
ഫഹദ് ഫാസിൽ ഇപ്പോൾ തന്നെ ഇന്ത്യയിൽ തിരക്കുള്ള താരമായി മാറിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷയിൽ ഉൾപ്പെടെ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്.അണിയറയിൽ ഒരുങ്ങുന്ന നടന്റെ ബിഗ് ബഡ്ജറ്റ് ചിത്രം അല്ലു അർജുന്റെ പുഷ്പയാണ്.
The post ഉമ്മ എന്നെ ചിലപ്പോള്‍ കൊല്ലും !!! മുടി മുറിച്ച് മേക്കോവറുമായി നസ്രിയ appeared first on Viral Max Media.
from Mallu Articles https://ift.tt/n4cQRxA
via IFTTT