മൂന്നാല് പ്രണയങ്ങളുണ്ടായി : എല്ലാവർക്കും രഹസ്യബന്ധങ്ങൾ ഉണ്ടായിരുന്നു: പ്രേക്ഷകർക്കുള്ള മറുപടിയുമായി ദിയ

മുൻ പ്രണയ ബന്ധങ്ങളെക്കുറിച്ച് ഭാവിവരനുമൊത്ത് സംസാരിച്ച് ദിയ കൃഷ്ണ. പ്രതിശ്രുത വരനായ അശ്വിനോടൊപ്പം നിന്നുള്ള ഏറ്റവും പുതിയ ചോദ്യോത്തര വേളയിലൂടെ ആയിരുന്നു ഭൂതകാലത്തെ കുറിച്ചും പ്രണയങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയത്.  മുൻപ് തനിക്ക് മൂന്നും നാലും പ്രണയ ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നും പക്ഷേ അതൊക്കെ തകർന്നുവെന്നും ആ പുരുഷൻമാർക്കൊക്കെ മറ്റു സ്ത്രീകളുമായി ബന്ധം ഉണ്ടായതുകൊണ്ട് അവരെയൊക്കെ ജീവിതത്തിൽ ഒഴിവാക്കുകയായിരുന്നു എന്നും പറഞ്ഞു.

വാക്കുകൾ ഇങ്ങനെ : എനിക്കൊരു മോശപ്പെട്ട ഭൂതകാലം ഉണ്ടായിരുന്നു. ഞാൻ ഒരു പ്രേമ രോഗിയാണ്. ഒരുപാട് റൊമാന്റിക് ആയ ഒരു വ്യക്തി.മോശം അനുഭവ വന്നാൽ പിന്നീടുള്ള ജീവിതം മുന്നോട്ടു പോവില്ല. എൻറെ കാര്യം എനിക്ക് മൂന്ന് നാല് പ്രണയ ബന്ധങ്ങൾ ഉണ്ടായിരുന്നു.പക്ഷേ അതൊന്നും വർക്ക് ഔട്ട് ആയില്ല.അതിൽ വേറൊരു പെണ്ണുമായി അടുപ്പമില്ലാത്ത ഒരു പുരുഷന്മാരും ഉണ്ടായിരുന്നില്ല.ആരും ഡീസന്റ് അല്ലാ.  തൊട്ടുമുന്നത്തെ ആളുടെ പേര് ഞാൻ എടുത്തു പറയില്ല.എല്ലാവരെയും പറയുന്ന ഓരോരുത്തരും സോഷ്യൽ മീഡിയയിൽ വളരെ നീറ്റ് ആയി കാണിക്കും. പക്ഷേ എല്ലാവർക്കും രഹസ്യബന്ധങ്ങൾ ഉണ്ടായിരുന്നു.  ഓരോരുത്തരെയും കണ്ടു പെണ്ണുങ്ങളെ കൂടെ കണ്ട് കയ്യോടെ പിടിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരെയൊക്കെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി എന്നും ദിയ പറഞ്ഞു.

ദിയയുടെ വിവാഹം സെപ്റ്റംബർ മാസത്തിലാണ്. വിവാഹത്തിൻറെ തീയതി എപ്പോഴാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഏറ്റവും അടുത്ത ബന്ധുക്കളുടെ സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ വളരെ സ്വകാര്യകരമായ ഒരു ചടങ്ങിൽ ആണ് വിവാഹം നടക്കുക എന്നും അറിയിച്ചു.

The post മൂന്നാല് പ്രണയങ്ങളുണ്ടായി : എല്ലാവർക്കും രഹസ്യബന്ധങ്ങൾ ഉണ്ടായിരുന്നു: പ്രേക്ഷകർക്കുള്ള മറുപടിയുമായി ദിയ appeared first on Viral Max Media.



from Mallu Articles https://ift.tt/Vi7hYRH
via IFTTT
Previous Post Next Post