സമാന്ത പ്രണയം പറഞ്ഞ ദിവസം!!! വിവാഹനിശ്ചയത്തിനായി നാഗചൈതന്യ  തെരഞ്ഞെടുത്തത് എന്തിന്?

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന വാർത്ത നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹമാണ്. 2017ലായിരുന്നു നാഗ സമാന്തയെ താലി ചാർത്തിയത്.  ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹ വിശേഷങ്ങളുമൊക്കെ പ്രേക്ഷകർ ഏറെ ആഘോഷിച്ച ഒന്നായിരുന്നു.പെട്ടെന്നായിരുന്നു ഇരുവരും തമ്മിൽ സ്വരചേർച്ച ഉണ്ടായ വെളിപ്പെടുത്തൽ നടത്തിയത്.

വൈകാതെ തന്നെ വിവാഹമോചനത്തിലേക്ക് എത്തുകയും ചെയ്തു. 2021ലാണ് ഒഫീഷ്യലായി താരങ്ങൾ ബന്ധം വേർപെടുത്തിയത്. വാർത്ത പുറത്തിറഞ്ഞ ഉടനെ തന്നെ ആരാധകർ ഇരുവരും ഒന്നിക്കണം എന്ന് ആവശ്യവുമായി സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തിരുന്നു. കാരണം അത്രയധികം കൊട്ടിഘോഷിച്ച ഒരു വിവാഹമായിരുന്നു .

ഇപ്പോഴിതാ നാഗ ചൈതന്യയുടെയും ശോഭിതയുടെ വിവാഹ വാർത്ത പുറത്തുവന്ന ആഗസ്റ്റ് എട്ടാം തീയതിയാണ് സമാന്ത നാഗയെ പ്രപ്പോസ് ചെയ്തത് എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഒരു ദിവസം തന്നെയാണ് നാഗചൈതന്യ തന്റെ പുതിയ ജീവിതം ആരംഭിക്കുവാൻ തെരഞ്ഞെടുത്തതും എന്നത് വ്യത്യസ്തമാണ്. നിരവധി മാധ്യമങ്ങളാണ് ഈ വാർത്ത ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഹൈദരാബാദിലെ താരത്തിന്റെ വീട്ടിൽ വച്ച് ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടത്തിയത്. ഈ അടുത്തായിരുന്നു ഇരുവരും തമ്മിൽ ഡയറ്റിങ്ങിൽ ആണെന്നും പ്രണയത്തിലാണെന്നും ഒക്കെയുള്ള വാർത്തകൾ പുറത്തുവന്നിരുന്നത്.

The post സമാന്ത പ്രണയം പറഞ്ഞ ദിവസം!!! വിവാഹനിശ്ചയത്തിനായി നാഗചൈതന്യ  തെരഞ്ഞെടുത്തത് എന്തിന്? appeared first on Viral Max Media.



from Mallu Articles https://ift.tt/JDfN38Y
via IFTTT
Previous Post Next Post