കൊട്ടും കുരവയും ആരവങ്ങളും  ഒന്നുമില്ലാതെ!!! സീമ വിനീത് വിവാഹിതയായി

മലയാളികൾക്ക് പ്രിയപ്പെട്ട പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത് വിവാഹിതയായി. വിവാഹ വാർത്ത സീമ തന്നെയാണ്  സമൂഹമാധ്യമത്തിലൂടെ വിവാഹവാർത്ത പ്രേക്ഷകരെ അറിയിച്ചത്. ‘ഔദ്യോഗികമായി വിവാഹം കഴിച്ചു’ എന്ന കുറിപ്പോടെയാണ് സീമ വാർത്ത പങ്കുവെച്ചത്. തിരുവനന്തപുരം സ്വദേശിയും വിദേശത്ത് ജോലി ചെയ്യുന്ന നിശാന്താണ് വരൻ.  ഇരുവരും അഞ്ചുമാസം മുൻപായിരുന്നു പരിചയപ്പെടുന്നതും വിവാഹത്തിലേക്ക് എത്തിയതും. അതിനിടയ്ക്ക് പ്രണയബന്ധം മുന്നോട്ടു കൊണ്ടു പോകുന്നില്ല എന്നും അറിയിച്ചിരുന്നു. വൈകാതെ തന്നെ തങ്ങൾ ഇരുവരും ഒരുമിച്ചു എന്നും വിവാഹം ഉടൻ ഉണ്ടാകും എന്ന് പ്രേക്ഷകരോട് വെളിപ്പെടുത്തി.

‘കൊട്ടും കുരവയും ആർപ്പുവിളികളും ആരവങ്ങളും  ആൾക്കൂട്ടവും ഇല്ലാതെ finally officially married.’– എന്നാണ് സീമ സോഷ്യൽ മീഡിയയിലൂടെ ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. വിവാഹം റജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രവും കുറിപ്പിനൊപ്പം സീമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

ചേർത്തുനിർത്തിയ ചിലതൊന്നും വിട്ടുകളയാനാകില്ലെന്നായിരുന്നു നിശാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സീമ ഇരുവരും തമ്മിൽ വീണ്ടും യോജിച്ചു എന്ന് പങ്കുവെച്ചിരുന്നു. പിന്നാലെ തന്നെ സീമയ്ക്കും നിശാന്തിനും ആശംസകളുമായി നിരവധി പേരും എത്തി. കഴിഞ്ഞ ഏപ്രിലിലായിരുന്നു സീമയും നിശാന്തും തമ്മിലുള്ള വിവാഹനിശ്ചയം ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്നത്.

The post കൊട്ടും കുരവയും ആരവങ്ങളും  ഒന്നുമില്ലാതെ!!! സീമ വിനീത് വിവാഹിതയായി appeared first on Viral Max Media.



from Mallu Articles https://ift.tt/nh8JFv5
via IFTTT
Previous Post Next Post