ദാവണിയുടുത്ത് തമിഴ് പെണ്ണായി അമൃത!!!  സിനിമയിൽ അഭിനയിച്ചു കൂടെ എന്ന് ആരാധകർ

സോഷ്യൽ മീഡിയയിലൂടെ മ്യൂസിക് ഡയറക്ടർ എ ആർ റഹ്മാന്റെ ഗാനത്തിന് കവർ ഒരുക്കി ഗായിക അമൃത സുരേഷ്. ഒരുപാട് ആരാധകരുള്ള അമൃത പാടുന്ന ഓരോ പാട്ടുകളും സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടാറുണ്ട്.ഏറ്റവും പുതിയതായി പങ്കുവെച്ചിരിക്കുന്ന പാട്ടും അതിനോട് അനുബന്ധിച്ച് പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളുമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

ആലപിച്ചിരിക്കുന്ന വരാഹ നദിക്കര എന്ന ഗാനം താൻ എപ്പോഴും ഇഷ്ടപ്പെടുന്ന ഗാനങ്ങളിൽ ഒന്നാണെന്നും ആ പാട്ടിൻറെ ഫീമെയിൽ വേർഷൻ എങ്ങനെ ഉണ്ടാകും എന്ന് നോക്കാം എന്ന് കരുതി ചെയ്തതാണ് ഈ വീഡിയോ എന്നും തന്റെ കൂടെ നിന്ന എല്ലാവർക്കും ഒരുപാട് നന്ദിയുണ്ടെന്നും താരം സോഷ്യൽ മീഡിയയിലൂടെ എഴുതി.

അതേസമയം പാടി അഭിനയിച്ച അമൃതയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്. സിനിമയിൽ അഭിനയിച്ചു കൂടെ എന്നും നല്ലൊരു ഭാവി അഭിനയരംഗത്ത് ഉണ്ടെന്നും ഒക്കെയാണ് ആരാധകരുടെ കമന്റുകൾ. മഞ്ഞനിറത്തിലുള്ള തത്തയും അമൃതയ്ക്കൊപ്പം പാട്ടിലുണ്ട് പാട്ടുകളും ദൃശ്യങ്ങളും അതിഗംഭീരമായിട്ടുണ്ടെന്നാണ് എല്ലാവരും കമന്റുകളിൽ എഴുതിയത്.

The post ദാവണിയുടുത്ത് തമിഴ് പെണ്ണായി അമൃത!!!  സിനിമയിൽ അഭിനയിച്ചു കൂടെ എന്ന് ആരാധകർ appeared first on Viral Max Media.



from Mallu Articles https://ift.tt/7bpBV3z
via IFTTT
Previous Post Next Post