നടി കീർത്തി സുരേഷിന്റെ കരിയറിലെ തന്നെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു സിനിമയായിരുന്നു സാനി കായുധം. ക്യാപ്റ്റൻ മില്ലറിലൂടെ ശ്രദ്ധേയനായ അരുണിന്റെ രണ്ടാമത്തെ ചിത്രം ആയിരുന്നു ഇത്. ക്രൈം ഗണത്തിലായിരുന്നു ചിത്രം ഉൾപ്പെട്ടിരുന്നത്. ഇപ്പോഴത്തെ ചിത്രത്തെക്കുറിച്ച് അഭിമുഖത്തിൽ കീർത്തി സുരേഷ് സംസാരിക്കുകയാണ്
പൊന്നി എന്ന കഥാപാത്രത്തിലേക്ക് സംവിധായകൻ തന്നെ തിരഞ്ഞെടുക്കാൻ ഒരു കാരണമുണ്ട് എന്നാണ് കീർത്തി അഭിമുഖത്തിലൂടെ പറഞ്ഞത്.ചിത്രം കണ്ട് അമ്മയും അച്ഛനും ഒരുപാട് അത്ഭുതപ്പെട്ടു പോയെന്നും താൻ തന്നെയാണോ ഇത് അഭിനയിച്ചതെന്ന് അവർ തന്നോട് ചോദിച്ചിട്ടുണ്ടായിരുന്നു എന്നും പറഞ്ഞു.
ചിത്രത്തിനായി തന്നെ തെരഞ്ഞെടുത്തപ്പോൾ എന്തുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പ് എന്നായിരുന്നു ആദ്യം സംവിധായകനോട് ചോദിച്ചത്. അദ്ദേഹത്തിന്റെ മറുപടി ഒരുപാട് ആകർഷിച്ചു. ഇതുപോലൊരു വേഷം ചെയ്തിട്ടില്ല അതിനാൽ ഈ കഥാപാത്രം വേറിട്ട് നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ അരുണിന് ഉണ്ടായിരുന്നു എങ്ങനെയാണ് പൊന്നി എന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടത് എന്ന കൃത്യമായ ഉദ്ദേശവും അദ്ദേഹത്തിലുണ്ടായിരുന്നു. കീർത്തി അഭിമുഖത്തിലൂടെ പറഞ്ഞു
കീർത്തി സുരേഷിന്റെ കരിയറിൽ തന്നെ മഹാനടിക്ക് ശേഷം ഇത്തരത്തിൽ ഒരു ചർച്ച ചെയ്യപ്പെട്ട വേഷങ്ങളും ഉണ്ടായിട്ടില്ല. കീർത്തിയുടെ സിനിമകളിൽ ഏറ്റവും വലിയ പ്രത്യേകതയാണ് ഈ വ്യത്യസ്തത എന്നും ഏത് കഥാപാത്രമായ വളരെ പെട്ടെന്ന് ചെയ്യുമെന്ന് അതൊരു മാജിക് ആണെന്നും പ്രേക്ഷകരും പറയുന്നു.
The post നീ തന്നെയാണോ ഇതന്ന് അമ്മ ചോദിച്ചു!!! മഹാനടിയ്ക്ക് ശേഷം അങ്ങനൊരു വേഷം ചെയ്തിട്ടില്ല : കീർത്തി സുരേഷ് appeared first on Viral Max Media.
from Mallu Articles https://ift.tt/4YfnyrR
via IFTTT