ഷൈനുമായുള്ള ബ്രേക്പ്പിനുള്ള കാരണം?  പറയാനുള്ളത് ഇതാണ് ..! പ്രതികരിച് തനൂജ

മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി സിനിമകളിൽ അഭിനയിച്ച ശ്രദ്ധേയനായ താരം ഷൈൻ ടോം ചാക്കോയെക്കുറിച്ച‍ു ഉന്നയിച്ച ആരോപണങ്ങളിൽ  പ്രതികരിച് താരത്തിന്റെ മുൻ കാമുകിയായ തനൂജ രംഗത്ത്. ഷൈൻ നല്ലൊരു മനുഷ്യനാണെന്നും തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ലെന്നും അഭിമുഖത്തിലൂടെ പറഞ്ഞു. ഒത്തുപോകാൻ പറ്റാത്തതുകൊണ്ടാണ് പിരിഞ്ഞതെന്നും തനൂജ   വി‍ഡിയോയിൽ തുറന്നു പറയുന്നു. നീണ്ട നാളുകളെ ഇരുവരും പ്രണയത്തിൽ ആണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇരു വീട്ടുകാരുടെയും സമ്മതപ്രകാരം വിവാഹനിശ്ചയം കഴിഞ്ഞതായും അറിയിച്ചിരുന്നു..

തങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും രണ്ടുപേർ തമ്മിലുള്ള ബന്ധത്തിനിടയിൽ മൂന്നാമതൊരാൾ വരുമ്പോൾ ആ ബന്ധം മോശമാകുമെന്നും അങ്ങനെ ഉണ്ടാകരുതെന്നും തനൂജ  പറയുന്നു. ഷൈൻ തന്നെയും താൻ ഷൈനിനെയും മിസ് ചെയ്യുന്നുണ്ട‌െന്നും താൻ എവിടെയെന്ന് ഷൈൻ പലരോടായി അന്വേഷിക്കാറുണ്ടെന്നും പറഞ്ഞു.

ഏകദേശം ഒന്നര മാസക്കാലമായി ഇരുവരും തമ്മിൽ സംസാരിക്കുന്നില്ലെന്നും മറ്റുള്ളവർചരിപ്പിക്കുന്ന കഥകൾ കേട്ട് തെറ്റിദ്ധരിക്കരുതെന്ന് അറിയിച്ചു.
സമൂഹമാധ്യമങ്ങളിൽ ലൈവിൽ വന്ന സമയത്ത് പറഞ്ഞ ചില കാര്യങ്ങൾ അദ്ദേഹത്തിന് എതിരായി ന്യൂസ് ആയി വരുന്നു. ഞാൻ യൂട്യൂബിൽ സേർച്ച് ചെയ്തപ്പോൾ എനിക്ക് രണ്ടുപേരെയും കൊണ്ട് നടക്കാൻ പറ്റുന്നില്ല തുടങ്ങിയ കാര്യങ്ങളൊക്കെയാണ് കേൾക്കുന്നത് എന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും വ്യക്തമാക്കി.

The post ഷൈനുമായുള്ള ബ്രേക്പ്പിനുള്ള കാരണം?  പറയാനുള്ളത് ഇതാണ് ..! പ്രതികരിച് തനൂജ appeared first on Viral Max Media.



from Mallu Articles https://ift.tt/yT59UNg
via IFTTT
Previous Post Next Post