സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീർ സോഷ്യൽമീഡിയകളിൽ വീഡിയോ ചെയ്താണ് ആരാധകരെ സമ്പാദിച്ചതെങ്കിലും മലയാളികൾക്ക് ബഷീർ സുപരിചിതനായത് ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബഷീർ ബഷി ബിഗ് ബോസിൽ മത്സരാർഥിയായിരിക്കെ എൺപത്തിയഞ്ചാം ദിവസമാണ് മത്സരത്തിൽ നിന്നും പുറത്തായത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചിലരിൽ ഒരാളുമായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്.
ബഷീർ ബഷിയും കുടുംബവും പുതിയൊരു അതിഥിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്, വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് മഷൂറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഹാനയും ഇവരോടൊപ്പമുണ്ട്. കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ ഉടനെ തന്നെ പുറംലോകത്തിനെ കാണിച്ചെന്ന് കരുതി ഒന്നും സംഭവിക്കില്ലെന്ന നിലപാടിലാണ് സുഹാന. കണ്ണൊക്കെ കിട്ടുമെന്ന് പറയുന്നത് എപ്പോൾ കാണിച്ചാലും അങ്ങനെ തന്നെയായിരിക്കുമെന്നും സുഹാന പറയുന്നു.
ആദ്യ ഭാര്യ സുഹാനയുടെ ത്യാഗത്തെ പറ്റി കമന്റുമായി വന്നിരിക്കുകയാണ് ഒരു ആരാധിക. ‘മഷുവിനു ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ.. നല്ല സ്‌നേഹമുള്ള കുഞ്ഞായി വളരട്ടെ. പിന്നെ ബഷീക്കാ.. ഇതിന്റെ പകുതി പോലും സൗകര്യമില്ലാതിരുന്ന ടൈമിൽ പ്രസവ വേദനയും സ്വന്തം ഭർത്താവ് വേറെ സ്ത്രീയെ സ്‌നേഹിക്കുന്നുവെന്നും അവളെ കല്യാണം കഴിക്കുമെന്നുമുള്ള മനോവേദനയും കൂട്ടി ചേർന്നാണ് സൈഗു എന്ന കുഞ്ഞിന് സുഹാന ജന്മം നൽകിയത്.
ഇന്ന് ഈ സൗകര്യങ്ങളിൽ രണ്ടാം ഭാര്യ കിടക്കുമ്പോഴും അവർക്ക് വേണ്ടതൊക്കെ തന്റെ ഭർത്താവ് ചെയ്യുന്നത് കാണുമ്പോഴും ഒരു അസൂയയും കുശുമ്പും ഇല്ലാതെ സന്തോഷത്തോടെ മഷൂറയുടെയും ഇക്കയുടെയും സന്തോഷത്തിൽ പങ്കുചേരുന്ന സുഹാനക്ക് സ്വർണ്ണം കൊണ്ട് മാളിക കെട്ടി കൊടുത്താലും മതിയാവുകയില്ല.
ഇന്ന് മഷൂറയുടെ സാഹചര്യത്തെക്കാൾ 100 മടങ്ങ് ബുദ്ധിമുട്ട് സുഹാന സഹിച്ചു, പൊറുത്തു, അത് മനസിലാവാണമെങ്കിൽ മഷൂറയുടെ ഈ സമയത്ത് ബഷീക്ക വേറെ പെണ്ണിനെ പ്രേമിച്ചു നടന്നാലേ അറിയൂ. മഷൂറ ഒരിക്കലും സുഹാനയെ പോലെ അതെല്ലാം പൊറുക്കില്ല. സുഹാനയ്ക്ക് പകരം സുഹാന മാത്രമേയുള്ളു.. എന്നും സന്തോഷവും സൗഭാഗ്യങ്ങളും സമാധാനവും ആയൂസും ആരോഗ്യവും സുഹാനത്താക്ക് പടച്ചവൻ നൽകട്ടെ’,.. എന്നാണ് മഷൂറയുടെ വീഡിയോയുടെ ഒരു ആരാധിക കമന്റിലൂടെ പറഞ്ഞിരിക്കുന്നത്.
The post പ്രസവ വേദനക്കൊപ്പം ഭർത്താവ് മറ്റൊരു സ്ത്രീയെ സ്നേഹിക്കുന്നതിന്റെ വേദന, വൈറലായി ആരാധികയുടെ കമന്റ് appeared first on Mallu Talks.
from Mallu Articles https://ift.tt/aBjew6Y
via IFTTT