അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന നിവിൻപോളി ചിത്രത്തിൽ നിവിൻപോളിയുടെ നായികയായി എത്തി മലയാളികളുടെ മനസ്സിൽ ഒരു വലിയ സ്ഥാനം നേടിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ചെറുപുഴയിലാണ് താരത്തിന്റെ ജനനമെങ്കിലും പഠിച്ചുവളർന്നത് അങ്കമാലിയിലാണ്.
ബാംഗ്ലൂരിൽ നിന്നാണ് ബിരുദം നേടിയത്. സംഗീതസംവിധായകൻ ദീപക് ദേവിന്റെയും ഗോപി സുന്ദരിൻ്റെയും പാട്ടുകൾ പാടാനും കൂടി താരത്തിന് സാധിച്ചിട്ടുണ്ട്. കപ്പ ടിവിയിൽ സംരക്ഷണം ചെയ്തിരുന്ന മ്യൂസിക് താരത്തിന്റെ പാട്ട് കേട്ടിട്ടാണ് സംവിധായകൻ അൽഫോൺസ് പുത്രൻ തന്റെ പുതിയ സിനിമയായ പ്രേമത്തിലേക്ക് താരത്തെ ക്ഷണിച്ചത്. അഭിനയത്തിൽ അത്ര താല്പര്യം ഉണ്ടായിരുന്നില്ല എങ്കിലും ലഭിച്ച അവസരം താരം നല്ല ഭംഗിയായി ഉപയോഗിച്ചു.
പ്രേമത്തിൽ മേരി എന്ന കഥാപാത്രമായിട്ടാണ് മഡോണയെ ആദ്യം തിരഞ്ഞെടുത്തത് എങ്കിലും നടിയായ സെലിൻ എന്ന കഥാപാത്രമാണ് താരത്തിന് കൂടുതലായി യോജിക്കുന്നത് എന്ന് മനസ്സിലാക്കിയ സംവിധായകൻ മേരി എന്ന കഥാപാത്രത്തെ അനുപമ പരമേശ്വരന് വിട്ടുകൊടുത്തു. പ്രേമം സിനിമയ്ക്കുശേഷം തമിഴിൽ വിജയ് സേതുപതിക്കൊപ്പം താരം അഭിനയിച്ചു. ശേഷം ദിലീപിനൊപ്പം കിംഗ് ലയർ എന്ന ചിത്രത്തിലും അഭിനയിച്ചു. തെലുങ്കിൽ നാഗ സൈതനെ കൊപ്പം പ്രേമത്തിന്റെ റീമേയ്ക്കെങ്കിലും താരം തന്നെയായിരുന്നു അഭിനയിച്ചിരുന്നത്.
ചെറുപ്പം മുതലേ സംഗീതത്തോട് ആയിരുന്നു താരത്തിന് കൂടുതൽ പ്രിയം. കർണാട്ടിക് സംഗീതവും വെസ്റ്റേൺ മ്യൂസിക്കും താരം പഠിച്ചിട്ടുണ്ട്. യൂ ട്യൂ ബ്രൂട്ടസ് എന്ന ചിത്രത്തിൽ ഒരു ഗാനം താരം ആലപിച്ചിട്ടുണ്ട്. ശേഷം വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനവും താരം തന്നെയാണ് ആലപിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി ഇരുപതോളം ചിത്രങ്ങളാണ് താരം ചെയ്തിട്ടുള്ളത്. വൈറസ് എന്ന ചിത്രത്തിൽ സുഷിൻ ശ്യാം സംഗീതസംവിധാനം നിർവഹിച്ച ഒരു ഗാനം കൂടി താരം ആലപിച്ചിട്ടുണ്ട്.
The post ബ്ലാക്ക് ഡ്രസ്സിൽ എലഗന്റ് ലുക്കിൽ മഡോണ സെബാസ്റ്റ്യൻ ..!! appeared first on Mallu Talks.
from Mallu Articles https://ift.tt/Cx3vHlL
via IFTTT