തെലുങ്കിലും തമിഴിലും ബഹുമാനം ലഭിക്കും, കേരളത്തിലെ ലൊക്കേഷനില്‍ വൃത്തിയുള്ള ടോയിലറ്റ് പോലുമില്ല, വിമര്‍ശനവുമായി സംയുക്ത

‘ബൂമറാംഗ്’ സിനിമയുടെ പ്രമോഷന് എത്താതിരുന്ന നടി സംയുക്തയെ നടന്‍ ഷൈന്‍ ടോം ചാക്കോ വിമര്‍ശിച്ചതിന് പിന്നാലെ, നടന്‍ ബൈജുവും നടിയെ വിമര്‍ശിച്ച്‌ രംഗത്തെത്തി.

ഇതിനിടെ, തമിഴിലും തെലുങ്കിലും മലയാളത്തിലും തനിക്ക് കിട്ടുന്ന സ്വീകാര്യതയെ കുറിച്ച്‌ സംയുക്ത വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വൃത്തിയുള്ള ഒരു ബാത്ത്റൂം ഉപയോഗിക്കാന്‍ പറ്റുകയെന്നത് അടിസ്ഥാന കാര്യമാണ്, എന്നാല്‍ തുടക്കത്തില്‍ തനിക്ക് അതുപോലും കിട്ടിയിരുന്നില്ലെന്നും നടി സംയുക്ത പറയുന്നു.

ഷൂട്ടിംഗ് ലെക്കോഷന്‍ തന്റെ തൊഴിലിടമായത് കൊണ്ട് ഡിമാന്റ് ചെയ്യപ്പെടേണ്ട കാര്യങ്ങളാണ് ഇതെല്ലാമെന്ന് സംയുക്ത പറയുന്നു. ഐ ആം വിത്ത് ധന്യ വര്‍മ്മ എന്ന ചാറ്റ് ഷോയിലാണ് സംയുക്തയുടെ പ്രതികരണം. പലപ്പോഴും ചില ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ബാത്ത്റൂം ഉണ്ടാവില്ല. ചിലയിടത്ത് ഒട്ടും ക്ലീനല്ലാത്ത, കതക് പോലും ശരിയ്ക്ക് അടയ്ക്കാന്‍ പറ്റാത്തതൊക്കെ ചൂണ്ടിക്കാട്ടി ഇതാണ് നിങ്ങള്‍ക്കുള്ളതെന്നൊക്കെ പറയുമായിരുന്നു. ഇത് ശരിയല്ല എന്ന് പറയാന്‍ തന്നെ എനിക്ക് കുറേ കാലം വേണ്ടിവന്നു.

‘സിനിമ ഒരു ബിസിനസാണ്. ഈ ഷൂട്ടിംഗ് ലൊക്കേഷന്‍ എന്റെ തൊഴിലിടമാണ്. അവിടെ ലഭിക്കേണ്ട തികച്ചും അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും ഇങ്ങനെയായിരുന്നു. അത് പറ്റില്ല എന്ന് തന്നെയാണ് പിന്നീട് പറഞ്ഞത്. ഞാനൊരിക്കലും എനിക്ക് ലക്ഷ്വറിയായി സൗകര്യങ്ങള്‍ ഒരുക്കിത്തരണം എന്നല്ല പറയുന്നത്. മറിച്ച്‌ വൃത്തിയുള്ള ഒരു ബാത്ത്റൂം ഉപയോഗിക്കാന്‍ പറ്റുക എന്നത് ഒരു വര്‍ക്ക് സ്പേസിലെ ബേസിക് കാര്യമാണ്’, സംയുക്ത പറയുന്നു.

അതേസമയം, ബൂമറാംഗ് ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയാണ് ബൈജു സംസാരിച്ചത്. ‘മേനോന്‍ ആയാലും നായര്‍ ആയാലും ക്രിസ്ത്യാനി ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കണം’ എന്നായിരുന്നു ഷൈന്‍ പ്രസ് മീറ്റിനിടെ പ്രതികരിച്ചത്. ‘എന്തുകൊണ്ടാണ് ആ കുട്ടി വരാത്തതെന്ന് അറിയില്ല. ചിലപ്പോള്‍ വേറെ ഏതെങ്കിലും സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പോയതായിരിക്കും. ഇപ്പോള്‍ ഷൂട്ടിംഗില്‍ വല്ലോം ആയിരിക്കും. വേറെ സിനിമയ്ക്ക് ഡേറ്റ് കൊടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ. അത് മാത്രമല്ല നമ്മുടെ സിനിമയുടെ റിലീസ് ഒരുപാട് തവണ മാറ്റിവെച്ചല്ലോ’, ബൈജു പറഞ്ഞു.

The post തെലുങ്കിലും തമിഴിലും ബഹുമാനം ലഭിക്കും, കേരളത്തിലെ ലൊക്കേഷനില്‍ വൃത്തിയുള്ള ടോയിലറ്റ് പോലുമില്ല, വിമര്‍ശനവുമായി സംയുക്ത appeared first on Mallu Talks.



from Mallu Articles https://ift.tt/YSPzWTA
via IFTTT
Previous Post Next Post