അമ്മ വീട്ടിലെ എന്റെ ഒരു ദിവസം… പുഴയിലെ കുളിക്കുന്ന വീഡിയോയുമായി മലയാളികളുടെ പ്രിയ താരം അനുശ്രീ.. വീഡിയോ കാണാം

ഓമനത്തിങ്കള്‍ പക്ഷിയില്‍ ബാല താരമായിത്തുടങ്ങിയ അനുശ്രീക്ക് മികച്ച അവസരങ്ങളാണ് പിന്നീട് ലഭിച്ചത്. ദേവി മാഹാത്മ്യം, അമല, ഏഴുരാത്രികള്‍, പാദസരം, സീത, അരയന്നങ്ങളുടെ വീട്, പൂക്കാലം വരവായി തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട് താരം. ക്യാമറാമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം ചെയ്തത്.

അടുത്തിടെയാണ് വിഷ്ണുവുമായുള്ള ബന്ധം അനുശ്രീ അവസാനിപ്പിക്കുന്നത്. യഥാര്‍ത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയല്‍ ലോകത്ത് താരം അറിയപ്പെടുന്നത് പ്രകൃതി എന്നാണ്. നാലാം വയസ്സിലാണ് അനുശ്രീ അഭിനയിക്കാന്‍ തുടങ്ങിയത്. ഓമനത്തിങ്കള്‍ പക്ഷി, ദേവീമാഹാത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, ഏഴുരാത്രികള്‍, അമല തുടങ്ങിയ പരമ്പരകളില്‍ ആദ്യ കാലത്ത് താരം അഭിനയിച്ചിരുന്നു. 15-ാം വയസ്സില്‍ സെവന്‍ നൈറ്റ്സ് എന്ന സീരിയലിലൂടെയാണ് അനുശ്രീ അഭിനയ രംഗത്തേക്ക് എത്തുന്നത്.

ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ എല്ലാം സജീവമാണ് യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളും മറ്റും എല്ലാം ആരാധകര്‍ അറിയാറുണ്ട് ഇപ്പോള്‍ താരത്തിന്റെ ഒരു ഡെയിലി ബ്ലോഗ് ശ്രദ്ധേയമാവുകയാണ് അമ്മ വീട്ടില്‍ തന്റെ ഒരു ദിവസം എന്ന ക്യാപ്ഷനോട് കൂടെയാണ് വീഡിയോ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് വളരെ സ്വദമായ ശൈലിയില്‍ സംസാരിച്ചുകൊണ്ടാണ് താരം ഡെയിലി ബ്ലോഗുകളില്‍ എത്താറുള്ളത് എന്നത് തന്നെയാണ് ആരാധകരിലേക്ക് താരത്തിന്റെ വിശേഷങ്ങള്‍ അടുപ്പിക്കുന്നത്.

വീഡിയോയുടെ അവസാന ഭാഗത്ത് കാണിക്കുന്നത് അമ്മ വീടിനടുത്ത് തന്നെയുള്ള ആറ്റില്‍ കുളിക്കാന്‍ പോകുന്നതാണ്.പമ്പയാറിന്റെ ഒരു ഭാഗമാണ് എന്നും ശബരിമലക്കടുത്താണ് സ്ഥലം എന്നും താരം പറയുന്നു. അതുപോലെ തന്നെ ഇപ്പോള്‍ നദിയില്‍ വെള്ളം കുറവായതു കൊണ്ട് തന്നെ ഒഴുക്ക് ഇല്ല എന്നും സാധാരണ ഈ ഭാഗങ്ങളില്‍ എല്ലാം ഒരുപാട് ഒഴുക്ക് ഉണ്ടാകാറുണ്ട് എന്നും താരം പറയുന്നുണ്ട്.

അതേസമയം പ്രണയിക്കുന്ന ആളുകളോട് ഒരിക്കലും ഞാന്‍ പ്രണയിക്കണ്ട എന്ന് പറയില്ലെന്ന അനുശ്രീയുടെ വാക്കുകള്‍ ഏറെ വൈറലായിരുന്നു. കാരണം നമ്മള്‍ വേണ്ട എന്ന് പറയുമ്പോഴാണ് അവര്‍ക്ക് അതിനോടുള്ള വാശി കൂടുക. അതുകൊണ്ടുതന്നെ പ്രണയിക്കണ്ട എന്ന് ആരോടും പറയില്ല. നിങ്ങള്‍ പ്രണയിച്ചോ. ആവശ്യത്തിന് നിങ്ങള്‍ പ്രണയിച്ചോ. ഇന്നത്തെ കാലത്തു അച്ഛനും അമ്മയും പറയും അവന്റെ കൂടെ നടക്കരുത് ഇരിക്കരുത് എന്നൊക്കെ ഒരിക്കലും ഇല്ല- അനുശ്രീ പറയുന്നു.

നമുക്ക് ഇപ്പോള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ചെയ്യാന്‍ തോന്നുകയാണ് എങ്കില്‍, ഞാന്‍ അത് വേണ്ട എന്ന് പറയില്ല ചെയ്‌തോളൂ. പക്ഷേ പ്രൊട്ടക്ടഡ് ആയിരിക്കണം. അത്രേ ഉള്ളൂ. നാളെ വേറെ തെറ്റായ രീതിയിലേക്ക് പോകരുത്. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാം. അത് തെറ്റാണ് എന്ന് ഞാന്‍ പറയില്ല. പക്ഷേ കല്യാണം കഴിക്കുന്നതിനു മുന്‍പ് രണ്ടല്ല മൂന്നുവട്ടം നമ്മള്‍ അതിനെക്കുറിച്ച് ചിന്തിക്കണം.

ഒരു എടുത്തുചാട്ടം ബാധിക്കുന്നത് മുഴുവന്‍ കുടുംബത്തെയാണ്. നമ്മുടെ കുടുംബത്തെ മാത്രമല്ല ഇരു കുടുംബത്തെയും അത് ബാധിക്കുമെന്നും അനുശ്രീ പറഞ്ഞു. വിഷ്ണുവുമായുള്ള പ്രണയത്തില്‍ അമ്മയായിരുന്നു എതിര്‍പ്പ് പ്രകടിപ്പിച്ചത് എന്ന് മുന്‍പൊരിക്കല്‍ അനു പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ത്തന്നെ ഫോണൊക്കെ പിടിച്ച് വാങ്ങിച്ചിരുന്നു.

വിവാഹം നടത്തിത്തരാമെന്നായിരുന്നു ആദ്യം പറഞ്ഞത്. അങ്ങനെ ഒരുവര്‍ഷത്തോളം ഫോണില്‍ കോണ്ടാക്റ്റൊന്നുമില്ലായിരുന്നു. ഒരുവര്‍ഷത്തോളം മിണ്ടാതിരുന്ന് കഴിഞ്ഞാല്‍ നടത്തിത്തരാമെന്ന് പറഞ്ഞുവെങ്കിലും പിന്നീട് വാക്ക് മാറ്റുകയായിരുന്നു. അങ്ങനെയാണ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്നും നടി പറഞ്ഞിരുന്നു.

ജാതകം നോക്കിയപ്പോള്‍ അതില്‍ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് വേറെ വിവാഹം നടത്താനുള്ള ശ്രമങ്ങളുമൊക്കെയുണ്ടായിരുന്നു. മനപ്പൂര്‍വ്വമായി കുറ്റങ്ങള്‍ കണ്ടെത്തി വിവാഹം വൈകിപ്പിക്കാനുള്ള ശ്രമമാണെന്ന് മനസിലാക്കിയതോടെയായിരുന്നു ഞങ്ങള്‍ വിവാഹം തീരുമാനിച്ചത് എന്നും നടി പറഞ്ഞിരുന്നു. എന്നാല്‍ അടുത്തിടെ വിഷ്ണുവുമായുള്ള ബന്ധം അനുശ്രീ അവസാനിപ്പിച്ചിരുന്നു.

The post അമ്മ വീട്ടിലെ എന്റെ ഒരു ദിവസം… പുഴയിലെ കുളിക്കുന്ന വീഡിയോയുമായി മലയാളികളുടെ പ്രിയ താരം അനുശ്രീ.. വീഡിയോ കാണാം appeared first on Viral Max Media.



from Mallu Articles https://ift.tt/zATo5Ym
via IFTTT
Previous Post Next Post