പുത്തൻ സ്റ്റൈലിഷ് ലുക്കിൽ മിന്നി തിളങ്ങി നടി ഹണി റോസ്, കിടിലൻ ഫോട്ടോസ് കാണാം

വിനയന്റെ സംവിധാനത്തിലൊരുങ്ങിയ ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിലേയ്ക്കെത്തിയ താരമാണ് ഹണി റോസ്. പിന്നീട് ‘ട്രിവാന്‍ഡ്രം ലോഡ്ജ്’, ‘കനല്‍’, ‘അവരുടെ രാവുകള്‍’, ‘ചങ്ക്സ്’ തുടങ്ങിയ ചിത്രങ്ങളിലും ഹണി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു. അടുത്തിടെ മോഹന്‍ലാലിനൊപ്പം മോണ്‍സ്റ്ററില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. അഭിനയത്തില്‍ ചുവടുറപ്പിച്ച കാലം മുതല്‍ ഏറ്റവും കൂടിതല്‍ ആരാധകരുള്ള താരമാണ് ഹണി റോസ്.

മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും വേരുറപ്പിച്ച നടി അമ്മയുടെ പ്രവര്‍ത്തങ്ങളിലും സജീവമാണ്. പതിനാല് വയസ്സില്‍ അഭിനയജീവിതം ആരംഭിച്ച നടി 29 വയസ്സായപ്പോഴേക്കും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട്. 2005 ല്‍ 2005ല്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയില്‍ ഹണി അരങ്ങേറ്റം കുറിച്ചത്.

പതിനാലു വയസ്സില്‍ ആണ് മണിക്കുട്ടന്റെ നായികയായി നടി എത്തിയത്. എന്നാല്‍ 2012 ല്‍ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് കരിയര്‍ ബ്രെയ്ക്ക് എന്ന് പറയാവുന്ന ഒരു മാറ്റം ഉണ്ടായത്. ട്രിവാന്‍ഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രത്തിന് പ്രേക്ഷകരില്‍ നിന്ന് നിറഞ്ഞ കൈയ്യടി ലഭിക്കുകയും ചെയ്തു.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍, റിംഗ് മാസ്റ്റര്‍, ബഡി, മൈ ഗോഡ്, ചങ്ക്സ്, സര്‍ സി പി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ ഹണിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ചങ്ക്സിലെ അഭിനയത്തിനും നിറഞ്ഞ കൈയ്യടിയാണ് താരത്തിന് ലഭിച്ചത്. അഭിനയിക്കാന്‍ മാത്രമല്ല സംവിധാനത്തിലും തന്റെ കഴിവ് തെളിയിക്കണം എന്ന് ആഗ്രഹിക്കുന്ന നടി തന്റെ മനസ്സില്‍ കുറെ കഥകള്‍ ഉണ്ടെന്നും അടുത്തിടെ പറഞ്ഞിരുന്നു. കരിയറിന്റെ ഗ്രാഫ് സ്വയം ഉയര്‍ത്തിയ ചുരുക്കം ചില നടിമാരില്‍ ഒരാള്‍ ആണ് ഹണി.

ഇംപ്രൂവ് ചെയ്തുകൊണ്ടേയിരിക്കണം എന്നും സിനിമയുടെ ഒപ്പം നില്‍ക്കണം എന്നാണ് ഹണി എപ്പോഴും പറയാറുള്ളത്. അക്വേറിയം എന്ന ചിത്രമാണ് ഹണി റോസിന്റേതായി ഈ വര്‍ഷം മലയാളത്തില്‍ റിലീസ് ചെയ്ത ചിത്രം. അതിന് പുറമേ തമിഴില്‍ അഭിനയിച്ച പട്ടാംപൂച്ചി എന്ന സിനിമയും റിലീസ് ചെയ്തു. 2007 ല്‍ ഹണിയുടെ തുടക്ക കാലത്താണ് തമിഴില്‍ അഭിനയിച്ചത്.

അതുകഴിഞ്ഞ് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തമിഴിലേക്ക് വീണ്ടും അഭിനയിക്കാന്‍ പോയത്. ഇനി മലയാളത്തില്‍ മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് വരാനുള്ളത്. എന്‍ബികെ 107 എന്ന തെലുങ്ക് സിനിമ ഹണിയുടേതായി ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലും പൊതു പരിപാടികളിലും എല്ലാം തന്നെ ഹണി റോസ് നിറഞ്ഞു നില്‍ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

The post പുത്തൻ സ്റ്റൈലിഷ് ലുക്കിൽ മിന്നി തിളങ്ങി നടി ഹണി റോസ്, കിടിലൻ ഫോട്ടോസ് കാണാം appeared first on Viral Max Media.



from Mallu Articles https://ift.tt/Oi0HTC9
via IFTTT
Previous Post Next Post