ബിഗ് ബോസ് താരമായ ഡെയ്സി ഡേവിഡിന്റെ മോഡലായി ഹോട്ട് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം നന്ദന വർമ്മ. മോഹൻലാൽ ചിത്രമായ സ്പിരിറ്റിലെ ചെറിയ വേഷത്തിലൂടെയാണ് നന്ദന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അയാളും ഞാനും തമ്മിൽ, ക്രോക്കഡൈൽ ലവ് സ്റ്റോറി, 1983, റിംഗ് മാസ്റ്റർ, ലൈഫ് ഓഫ് ജോസൂട്ടി, മിലി എന്നിവയിൽ ചെറിയ സഹകഥാപാത്രങ്ങൾ അഭിനയിച്ചു.
ടോവിനോ ചിത്രമായ ഗപ്പിയിലെ ആമിന എന്ന കഥാപാത്രത്തിലൂടെയാണ് നന്ദന പ്രേക്ഷകശ്രദ്ധ കൈവരിച്ചത്. പിന്നീട് പോളേട്ടന്റെ വീട്, ആകാശമിഠായി, മഴയത്ത് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിലും സൺഡേ ഹോളിഡേ, മൊഹബത്തിൻ കുഞ്ഞബ്ദുള്ള, അഞ്ചാം പാതിരാ എന്നീ ചിത്രങ്ങളിലെ അതിഥി വേഷങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. അനശ്വര രാജൻ നായികയായ വാങ്ക് എന്ന സിനിമയിൽ സമാന്തര പ്രധാന വേഷം ചെയ്തു.
എൻ കാതൽ എന്ന മ്യൂസിക്കൽ വീഡിയോയിലും താരം പ്രേക്ഷകശ്രദ്ധ കൈവരിച്ചു. രാജാവുക്ക് ചെക്ക് എന്ന തമിഴ് സിനിമയിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. ഒരു നടി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് നന്ദന. തൻറെ എല്ലാ ഫോട്ടോസും ചിത്രങ്ങളും താരം ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ നന്ദന എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് അറിയിക്കാറുണ്ട്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന നന്ദന ഇന്ന് മുൻനിര നായികമാരിലേക്കുള്ള മത്സരത്തിലാണ്.
മോഹൻലാലിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലൂടെയാണ് നന്ദന വർമ്മ വെള്ളിത്തിരയിലേക്ക് എത്തിയത്. പിന്നീട് താരം നിരവധി സിനിമകളിൽ അഭിനയിച്ചു. ഗപ്പിയിലെ ആമിന എന്ന കഥാപാത്രമാണ് താരത്തിന് കൂടുതൽ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തത്. കുറച്ച് നാളുകൾക്ക് മുൻപ് നന്ദന ബീച്ചിൽ വെച്ച് എടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. താരം അതീവ ഗ്ലാമറസായി എത്തിയ ചിത്രത്തിൽ നിരവധി വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു.
The post ഡെയ്സിയുടെ മോഡലായി ഹോട്ട് ലുക്കിൽ നന്ദന വർമ്മ..!! appeared first on Mallu Talks.
from Mallu Articles https://ift.tt/ctJ6h10
via IFTTT