കലാമൂല്യങ്ങളുടെ പൈത്യകം കാത്തുസൂക്ഷിക്കാൻ, പ്രവാസിമിത്ര ക്രിയേഷൻസിന്റെ ‘അഭിനയപർവ്വം’ മാർച്ച് 4ന്

പ്രവാസികൾക്ക് താങ്ങും തണലുമായി നിൽക്കുന്ന പ്രവാസി മിത്രയിലൂടെ പുത്തൻ കലാമാമാങ്കത്തിന് അരങ്ങൊരുങ്ങുന്നു. മിർഹ പ്രോജക്ട് മാനേജ്മെൻറ് അംബ നാട്യകലാക്ഷേത്രയും സംയുക്തമായി സംഘടപ്പിക്കുന്ന അഭിനയപർവ്വം എന്ന് പേരിട്ടിരിക്കുന്ന കലാമാമാങ്കം മാർച്ച് 4ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽവെച്ച് നടത്തപ്പെടും. വൈകിട്ട് ആറുമണിമുതൽ പത്തുമണിവരെയാണ് പരിപാടികൾ നടത്തപ്പെടുക.

ഇന്ത്യയുടെ നാടൻ കലാമൂല്യങ്ങളുടെ പൈതൃകം കാത്തുസൂക്ഷിക്കുന്ന ഒരു പുതിയ ആവിഷ്കാരം നിങ്ങൾക്കായി ഉയർത്തെഴുന്നേൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഭിനയപാർവ്വം എന്ന സാംസ്കാരിക പരിപാടി യുഎഇയിൽ അരങ്ങേറുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ആണ് ചടങ്ങിന് മാറ്റുകൂട്ടാനായെത്തുന്നത്.

ഷെയ്ഖ് മജീദ് ബിൻ സുൽത്താൻ ബിൻ റഷീദ് ആണ് പരിപാടിയുടെ പ്രധാന അതിഥിയായി. എൻ ടി വി മാനേജിംഗ് ഡയറക്ടർ മാത്തുക്കുട്ടി, ഫിലിം മ്യൂസിക് ഡയറക്ടർ പ്രണവം മധു, ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വക്കേറ്റ് വൈ എ റഹീം, 24 ന്യൂസ് റിപ്പോർട്ട് അരുൺ പാറാട്ട്, ന്യൂസ് എഡിറ്റർ അനൂപ് കേച്ചേരി, ഇന്ത്യൻ അസോസിയേഷൻ എക്സ്പ്രെസിഡന്റ് ഇ പി ജോൺസൺ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.

The post കലാമൂല്യങ്ങളുടെ പൈത്യകം കാത്തുസൂക്ഷിക്കാൻ, പ്രവാസിമിത്ര ക്രിയേഷൻസിന്റെ ‘അഭിനയപർവ്വം’ മാർച്ച് 4ന് appeared first on Mallu Talks.



from Mallu Articles https://ift.tt/6TluUjx
via IFTTT
Previous Post Next Post