വളരെ ചെറുപ്പം മുതലേ മലയാളികളുടെ ഇഷ്ടതാരമായി മാറിയ ബാലതാരമാണ് നയൻതാര ചക്രവർത്തി. 2005 മുതൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഇന്നും സിനിമയിൽ സജീവമാണ്. പത്തോളം സിനിമകളിൽ ബാലതാരമായി തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, സലിംകുമാർ, ഹരിശ്രീ അശോകൻ തുടങ്ങിയവർ തകർത്ത് അഭിനയിച്ച കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലാണ് ബാലതാരമായി ആദ്യമായി നയൻതാര ചക്രവർത്തി അരങ്ങേറ്റം കുറിച്ചത്.
ചിത്രത്തിലെ ടിങ്കുമോൾ എന്ന കഥാപാത്രത്തെ അത്ര പെട്ടെന്നുതന്നെ ആരാധകർക്ക് മറക്കാനാവില്ല. അതിന് പിന്നാലെ വീണ്ടും ചിത്രങ്ങളിൽ താരം ബാലതാരമായി അഭിനയിച്ചു. അച്ഛനുറങ്ങാത്ത വീട്, കങ്കാരു, കനക സിംഹാസനം, അതിശയൻ, ട്വൻറി 20, തിരക്കഥ, ക്രേസി ഗോപാലൻ, ഈ പട്ടണത്തിൽ ഭൂതം, ലൗഡ് സ്പീക്കർ, നാടകമേ ഉലകം, ട്രിവാൻഡ്രം ലോഡ്ജ്, സൈലൻസ്, മറുപടി തുടങ്ങിയ സിനിമകളിൽ ബാലതാരമായി നയൻതാര ചക്രവർത്തി അഭിനയിച്ചിട്ടുണ്ട്.
ബാലതാരം എന്ന പദവിയിൽ നിന്നും നായിക പദവിയിലേക്ക് എത്തിച്ചേരാനുള്ള ഒരുക്കത്തിലാണ് താരം ഇപ്പോൾ. ജെന്റിൽമാൻ 2 എന്നാൽ തമിഴ് ചിത്രത്തിലൂടെയാണ് നയൻതാരയുടെ നായികയായയുള്ള അരങ്ങേറ്റം തുടങ്ങുന്നത്. നായികയായി രംഗപ്രവേശനം ചെയ്യുന്നതിനു മുൻപേ താരം നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്തിരിക്കുന്നത് ആണ് ഇപ്പോൾ വൈറലാകുന്നത്. ഹോട്ട് ലുക്കിൽ തിളങ്ങിയ താരത്തിന്റെ ചിത്രങ്ങൾ കണ്ടു ആരാധകർ അമ്പരന്നു.
സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ ജന്റിൽ മാൻടെ രണ്ടാം ഭാഗമായ ജലീൽമാൻ 2 ൽ ആണ് നയൻതാര ചക്രവർത്തി നായികയായി എത്തുന്നത്. താരം തന്നെയാണ് ഈ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ചിത്രത്തിൻറെ നിർമ്മാതാവിന് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരം ആരാധകരോട് പുതിയ വിശേഷം പങ്കുവെച്ചത്. സൂപ്പർതാരം നയൻതാര നായികയായി എത്തും എന്നായിരുന്നു ആദ്യം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്.
The post ബ്ലൂ ലൈറ്റിംഗിൽ കിടു ലുക്കിൽ നയൻതാര ചക്രവർത്തി appeared first on Mallu Talks.
from Mallu Articles https://ift.tt/mxsYkC0
via IFTTT