തന്റെ പുതിയ സീരീസ് ‘അയാലി’യില്‍ കാണിച്ചിരിക്കുന്ന കാര്യങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നടക്കുന്നതാണെന്ന് അനുമോള്‍. മുത്തുകുമാര്‍ സംവിധാനം ചെയ്ത അയാലി വയസറിയിച്ച ശേഷം സ്കൂളില്‍ പോവാന്‍ പറ്റാതിരിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ്. ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനുമോള്‍ വികടന്‍ ചാനലിനോട്.
താരത്തിന്റെ വാക്കുകള്‍ :
കഥ കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു നിങ്ങള്‍ വിശ്വസിക്കില്ല, എന്റെ നാട്ടിലും ഇത് പോലെ നടക്കുന്നുണ്ടെന്ന്. എനിക്ക് ഏഴാം ക്ലാസ് മുതല്‍ പെണ്ണ് കാണല്‍ ചടങ്ങ് തുടങ്ങിയിരുന്നു. എത്ര ചെറിയ കുട്ടിയാണ് അന്ന്. അച്ഛന്‍ ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മരിച്ചതാണ്. അതിനാല്‍ അമ്മയും സഹോദരിയും ആണുള്ളത്. അച്ഛനില്ലാത്തെ കുട്ടി, പെണ്ണുങ്ങള്‍ മാത്രമുള്ള വീട് എന്നൊക്കെ പറഞ്ഞ് വേഗം കല്യാണം കഴിപ്പിക്കാന്‍ പറഞ്ഞു. ഞാനതിലൂടെ കടന്ന് പോയതാണ്.
ഇപ്പോഴും എന്റെ ഗ്രാമത്തില്‍ സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ പെണ്‍കുട്ടികളെ പെണ്ണ് കാണാന്‍ ആളുകള്‍ വരും. ഒരു ദിവസം തന്നെ രണ്ട് മൂന്ന് കുടുംബങ്ങള്‍ വന്ന് കണ്ട് പോവും. ഇതിനെതിരെ സംസാരിക്കണം എന്ന് കുറേ നാളായി ആലോചിക്കുന്നു. കറക്ടായി മുത്തു ഈ കഥയുമായി വന്നു. മുത്തൂ ഞാനിത് ചെയ്യുന്നെന്ന് പറഞ്ഞു.
ഞാന്‍ കോയമ്ബത്തൂര്‍ കോളേജിലാണ് പഠിച്ചത്. ആ സമയത്ത് കഴുത്തിന് ഷാള്‍ ഇടുന്ന ഒരു സ്റ്റെെല്‍ ഉണ്ടായിരുന്നു. ടൗണില്‍ കൂടെ പോകവെ ആരാണെന്ന് പോലും അറിയില്ല, ഒരാള്‍ വന്ന് ഷാള്‍ വലിച്ച് താഴെയിട്ടു. എന്തിനാണിങ്ങനെ ഷാള്‍ ഇടുന്നതെന്ന് ചോദിച്ച്. അങ്ങനെ ഓരോരോ കാര്യങ്ങള്‍ അഭിമുഖീകരിച്ചാണ് എല്ലാ പെണ്‍കുട്ടികളും മുന്നോട്ട് പോവുന്നത്’
ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം അത്യാവശ്യമാണ്, ആണായാലും പെണ്ണ് ആയാലും തെറ്റേതാ ശരിയേതാ എന്ന് മനസ്സിലാക്കാനുള്ള അളവില്‍ വിദ്യാഭ്യാസം വേണം. ഫിസിക്സും കെമിസ്ട്രിയും അല്ല ഞാന്‍ പറയുന്നത്. എങ്ങനെ ജീവിക്കണം എന്ന് മനസ്സിലാക്കുക. നമുക്ക് ഒരു പാര്‍ട്ണര്‍ വേണം. ഈ ആള്‍ക്ക് എന്റെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നോ അപ്പോള്‍ കല്യാണം കഴിക്കൂ.
The post സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ പെണ്ണ് കാണാൻ ആളുകൾ വരും, ഏഴാം ക്ലാസ് മുതൽ കല്യാണാലോചന: അനുമോൾ appeared first on Mallu Talks.
from Mallu Articles https://ift.tt/mMf1840
via IFTTT