ബാലതാരമായി സിനിമയില്‍ എത്തി 25 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ക്ലാസ്സ്മേറ്റ്സിലെ റസിയ എന്ന വേഷത്തിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ നടിയാണ് രാധിക. സിനിമകള്‍ക്ക് പുറമെ ആല്‍ബം ഗാനങ്ങളിലൂടെയും രാധിക ശ്രദ്ധനേടിയിട്ടുണ്ട്. വിവാഹ ശേഷം അധികം സിനിമകളില്‍ ഒന്നും കാണാതിരുന്ന രാധിക അടുത്തിടെ മഞ്ജു വാര്യര്‍ നായികയായ ആയിഷ എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഇടവേളയെ കുറിച്ചും, ഭര്‍ത്താവിനെ കുറിച്ചും സംസാരിക്കുകയാണ് രാധിക.
താരത്തിന്റെ വാക്കുകള്‍ :
‘ഞാന്‍ ഒരിക്കലും ആരോടും അവസരം ചോദിച്ചിട്ടില്ല. അതുകൊണ്ട് ഗ്യാപ് വരുന്നതിനെ കുറിച്ചും ഞങ്ങള്‍ ചിന്തിച്ചിട്ടില്ല. ഞാന്‍ ഇവിടെ ഉണ്ടെന്ന് അറിയിക്കാനായി ക്ലാസ് മേറ്റ്സ് കഴിഞ്ഞ സമയത്തൊക്കെ ഫോട്ടോഷൂട്ടുകളും മറ്റും ചെയ്തിട്ടുണ്ട്. ജയലക്ഷ്മിയുടെ പരസ്യങ്ങളും മറ്റും ചെയ്തിരുന്നു. അതിനു ശേഷമാണ് ചങ്ങാതി പൂച്ച എന്നൊരു സിനിമ എനിക്ക് വരുന്നത്. അത് ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയല്ല. ചെയ്യേണ്ടി ഇരുന്ന ആള്‍ മാറിയപ്പോള്‍ വന്നതാണ്. ഒരു വര്‍ഷത്തിന് ശേഷമാണു ഞാന്‍ ആ സിനിമ ചെയ്യുന്നത്. പിന്നീട് മിഷന്‍ 90 ഡേയ്‌സ് ചെയ്തു. അതിന് ശേഷമാണ് ഇന്‍ ഗോസ്റ്റ് ഇന്‍ ചെയ്യുന്നത്. അതിനിടയില്‍ എനിക്ക് മറ്റു കഥാപാത്രങ്ങള്‍ വന്നിരുന്നെങ്കിലും എല്ലാത്തിനും റസിയ ഷേഡ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അതൊക്കെ വേണ്ടെന്ന് വെച്ചത്.
മലയാള സിനിമ എന്നെ മറന്ന് പോയെന്ന് എനിക്ക് ഇടയ്ക്ക് തോന്നിയിട്ടുണ്ട്. എനിക്ക് അധികം കോണ്ടാക്ടുകളും ഇല്ല. ഞാന്‍ ഉള്ളവര്‍ക്കൊക്കെ ഇടക്ക് ഹാപ്പി ഓണം, ഓണം വിഷു എന്നൊക്കെ മെസ്സേജ് അയക്കാറുണ്ട്. അതിനപ്പുറം അടുത്ത ബന്ധങ്ങള്‍ ഒന്നും ഇല്ല. എനിക്ക് ഉണ്ടായ സൗഹൃദങ്ങളൊക്കെ പിന്നീട് പോയി. സിനിമയില്‍ ഒന്നും ഇല്ലാതെ ആയപ്പോള്‍ ആളുകള്‍ തിരിച്ചറിയാത്ത സ്ഥിതി വരെയായി. അങ്ങനെ ഞാന്‍ തന്നെ കരുതി മലയാള സിനിമ എന്നെ മറന്നുവെന്ന്. ദുബായിലേക്ക് മാറിയപ്പോള്‍ സിനിമ ചെയ്യുന്നവരൊക്കെ കരുതി കാണും ഇയാള്‍ക്ക് ഒരു വേഷം കൊടുത്താല്‍ നാട്ടിലേക്ക് കൊണ്ടുവന്ന് ചെയ്യേണ്ടി വരുമല്ലോ എന്നൊക്കെ അതുകൊണ്ട് ഒക്കെയാവും. ആരും എന്നോട് എന്ത് കൊണ്ട് മാറി നില്‍ക്കുന്നു എന്ന് പോലും ചോദിച്ചിട്ടില്ല. ആയിഷ ചെയ്യുന്ന സമയത്ത് ലാലു ഏട്ടന്‍ (ലാല്‍ ജോസ്) നിനക്കു ഇപ്പോഴും അത് ചെയ്യാന്‍ ഇഷ്ടമുണ്ടോ എന്നാണ് ചോദിച്ചത്.
ആളുകള്‍ക്ക് അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. ഞാനും അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. എന്റെ ഓരോ സിനിമാ കഴിഞ്ഞും ഗ്യാപ്പ് ഉണ്ടായിരുന്നു. അങ്ങനെ ഈ ഗ്യാപ്പുകള്‍ വന്ന് വന്ന് എനിക്ക് തന്നെ ഇത് ഫീല്‍സി ചെയ്യാതെ ആയി. ഞാന്‍ തന്നെ അതിനോട് യൂസ്‌ഡ് ആയി. ആദ്യമൊക്കെ സങ്കടം ഉണ്ടായിരുന്നു. പിന്നീട് എല്ലാവര്‍ക്കും സംഭവം ആകാന്‍ കഴിയില്ലെന്ന് മനസിലാക്കി ഞാന്‍ തന്നെ അത് മാറ്റി.
ഭര്‍ത്താവ് അഭില്‍ കൃഷ്ണന്‍ പഠിച്ചതും വളര്‍ന്നതും ഒക്കെ ബോംബെ ആണ്. തൃശൂര്‍ക്കാരനാണ് പക്ഷെ പഠിച്ചതും വളര്‍ന്നതുമൊക്കെ ബോംബെയിലാണ്. അതുകൊണ്ട് എന്റെ സിനിമയൊന്നും കണ്ടിട്ടുണ്ടായില്ല. മാട്രിമോണിയില്‍ നിന്നാണ് പ്രപ്പോസല്‍ വരുന്നത്. അപ്പോള്‍ നടിയാണെന്ന് അഭിക്ക് അറിയില്ലായിരുന്നു’.
The post മാട്രിമോണിയില്‍ നിന്നാണ് പ്രപ്പോസല്‍ വരുന്നത്, നടിയാണെന്ന് ഭര്‍ത്താവിന് അറിയില്ലായിരുന്നു- രാധിക appeared first on Mallu Talks.
from Mallu Articles https://ift.tt/E1b5k7A
via IFTTT