നടി ഷംന കാസിം ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ചോദ്യങ്ങള്‍ വന്നിരുന്നു. ഒക്ടോബറില്‍ വിവാഹിതയായ നടി എങ്ങനെ ഏഴ് മാസം ഗര്‍ഭിണിയായി? വിവാഹത്തിന് മുമ്പ് തന്നെ ഗര്‍ഭിണിയായോ? എന്നുള്ള തരത്തിലുള്ള ചോദ്യങ്ങളാണ് ഷംനയ്ക്ക് നേരിടേണ്ടി വന്നത്. അന്നൊന്നും ഈ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഷംന തയ്യാറായിരുന്നില്ല. ഇപ്പോഴിത ഒക്ടോബറില്‍ വിവാഹിതയായ താന്‍ മൂന്ന് മാസം കഴിഞ്ഞപ്പോള്‍ എങ്ങനെ ഏഴാം മാസത്തിലെ ബേബി ഷവര്‍ നടത്തി എന്നതിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് താരം.
താരത്തിന്റെ വാക്കുകള്‍ :
‘ഇന്ന് ഈ വീഡിയോ ചെയ്യുന്നത് ഒരു ക്ലാരിഫിക്കേഷന്‍ തരാന്‍ വേണ്ടിയാണ്. ക്ലാരിഫിക്കേഷന്‍ എന്ന് ഇതിനെ പറയേണ്ട ആവശ്യമുണ്ടോയെന്ന് എനിക്കറിയില്ല. ക്ലാരിഫിക്കേഷന്‍ എന്നതല്ല ഇത് വളരെ പേഴ്സണലായ കാര്യമാണ്. എന്നാലും ഞാന്‍ ഇന്ന് ഇതിവിടെ പറയാന്‍ കാരണം കുറേ അധികം ചോദ്യങ്ങളും കമന്റ്സും കണ്ടതുകൊണ്ടാണ്. യുട്യൂബ് നോക്കിയപ്പോള്‍ വിവിധ ചാനലുകള്‍ കുറെ ഹെഡ് ലൈന്‍സൊക്കെയിട്ട് ഇട്ട് വീഡിയോ ചെയ്തും കണ്ടിരുന്നു. പക്ഷെ എല്ലാവരും ഇത് പോസിറ്റീവായിട്ടാണ് എടുത്തിരിക്കുന്നത്. അതില്‍ സന്തോഷമുണ്ട്.
കല്യാണത്തിന് മുന്നെ ഗര്‍ഭിണിയായോ എന്ന ചോദ്യം ഞാന്‍ കണ്ടിരുന്നു. മുസ്ലീം വിഭാഗത്തില്‍ നിക്കാഹ് എന്നൊരു സംഭവമുണ്ട്. അതുകൊണ്ട് തന്നെ എന്റെ യഥാര്‍ത്ഥ വിവാഹ തിയ്യതി ജൂണ്‍ 12 ആണ്. അന്നായിരുന്നു എന്റെ നിക്കാഹ്. അതൊരു സ്വകാര്യ ചടങ്ങായിരുന്നു. കുടുംബാംഗങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. ചിലര്‍ നിക്കാഹ് കഴിഞ്ഞ് ഒരുമിച്ച് താമസിക്കും. ചിലര്‍ താമസിക്കില്ല. ഫങ്ഷന്‍ കഴിഞ്ഞെ താമസിക്കാറുള്ളു. ശേഷം ഞാനും ഭര്‍ത്താവും ലിവിങ് ടുഗെതര്‍ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് കുറച്ച് നാള്‍ കഴിഞ്ഞാണ് മാരേജ് ഫങ്ഷന്‍ വെച്ചത്. കാരണം എനിക്ക് ഷൂട്ടിങ് തിരക്കായിരുന്നു. അതുകൊണ്ടാണ് കല്യാണ ഫങ്ഷന്‍ ഒക്ടോബറില്‍ നടത്തിയത്. അതുകൊണ്ടാണ് നിങ്ങള്‍ക്കും കണ്‍ഫ്യൂഷന്‍ വന്നത്’ ഷംന പറഞ്ഞു.
ഒരുപാട് പ്രാര്‍ഥനകള്‍ കിട്ടി അതിലും സന്തോഷമുണ്ട്. ഗര്‍ഭിണിയായിരിക്കെയും ഞാന്‍ അഭിനയിച്ചു. അതില്‍ ഒന്ന് എല്ലാവരും വെയിറ്റ് ചെയ്യുന്ന തെലുങ്ക് സിനിമ ദസറയാണ്. കീര്‍ത്തി സുരേഷും നാനിയുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. ദസ്റയിലെ എന്റെ അവസാനത്തെ കുറച്ച് ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ ഗര്‍ഭിണിയായിരുന്നു.
The post നിക്കാഹ് കഴിഞ്ഞ ശേഷം ഞാനും ഭര്‍ത്താവും ലിവിങ് ടുഗെതര്‍ ആയിരുന്നു, അതുകൊണ്ടാണ് കണ്‍ഫ്യൂഷന്‍ വന്നത്- ഷംന കാസിം appeared first on Mallu Talks.
from Mallu Articles https://ift.tt/tI3Yq0n
via IFTTT