മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളില്‍ തന്റെ സാന്നിധ്യം അറിയിച്ച താരമാണ് നിത്യ മേനോന്‍. താരത്തിന് വലിയൊരു ആരാധക പിന്തുണ ഇന്നുണ്ട്.ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിത്യ ആരാധകരുടെ മനസ്സ് കീഴടക്കി. നല്ലൊരു ഗായിക കൂടിയായ താരം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലെല്ലാം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മൂന്ന് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള നടി കൂടിയാണ് നിത്യ. പൊക്കത്തിന്റെയും തടിയുടെയും പേരില്‍ താന്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇര ആയിട്ടുണ്ടെങ്കിലും അതൊന്നും താന്‍ ഇത് വരെ കാര്യമാക്കിയിട്ടില്ലെന്നാണ് നിത്യ പറയുന്നത്.
മറ്റുള്ളവരുടെ വാക്ക് കേട്ട് ജിമ്മില്‍ പോയി കഷ്ട്ടപെടാനും പട്ടിണി കിടക്കാനുമൊന്നും എന്നെ കൊണ്ട് ആകില്ല. ഞാന്‍ എങ്ങനാണോ അങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ വണ്ണവും നീലക്കുറവും വെച്ച് തന്നെയാണ് ഞാന്‍ ഇവിടെ വരെ എത്തിയത്. അഭിനയം ആണ് എന്റെ പ്രധാന ജോലി. അത് ഞാന്‍ പരമാവധി നന്നായി ചെയ്യുന്നുണ്ട്. ആ ജോലി കഴിന്നതിനു ശേഷം മാത്രമേ ഞാന്‍ എന്റെ ശരീരത്തെ കുറിച്ച് ചിന്തിക്കത്തോളു എന്നും നിത്യ പറഞ്ഞു. എന്തുകൊണ്ടാണ് നിങ്ങളിങ്ങനെ തടി വയ്ക്കുന്നത് എന്നാരും ചോദിക്കില്ല. അവര്‍ നമ്മളെ കുറിച്ച് പലതും അനുമാനിക്കുകയാണ് ചെയ്യുന്നത്. എന്തെങ്കിലും അസുഖം കൊണ്ടാണോ ഇങ്ങനെ ശരീര ഭാരം കൂടുന്നത് എന്നൊന്നും വിമര്‍ശിക്കുന്നവര്‍ക്ക് ചിന്തിക്കേണ്ടതില്ലില്ലോ.
മറ്റുള്ളവരെ കളിയാക്കുന്നതില്‍ എന്താവും ഇത്രയധികം ആനന്ദം കാണുന്നത് എന്ന് മനസ്സിലാവുന്നില്ല – നിത്യ പറയുന്നു. ഓരോരുത്തരും ഓരോ തരത്തിലാണ് പറയുന്നത്. ചിലര്‍ വൃത്തികെട്ട ഭാഷയില്‍ തന്നെ സംസാരിക്കും. ചിലര്‍ സൈസിനെ പറ്റി ഒക്കെ ചോദിക്കും. മറ്റുള്ളവര്‍ വണ്ണം വെച്ചതിന്റെ പിന്നിലെ കാരണങ്ങളാണ് ചോദിക്കുന്നത്. ഇങ്ങനെ പറയുന്നവരുടെ വാക്കുകള്‍ ഒരിക്കലും ഞാന്‍ ചെവി കൊടുക്കാറില്ല. ഇവര്‍ പറയുന്നത് കേട്ട് പട്ടിണി കിടക്കാനോ ജിമ്മില്‍ പോകാനോ ഒന്നും തയ്യാറല്ലെന്നും നിത്യ വ്യക്തമാക്കുന്നു.
ഇതൊക്കെ ചെറിയ കാര്യമാണ്. വ്യക്തിപരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും ഞാന്‍ വിശ്വസിക്കുന്നില്ല. അതിനെ ഞാന്‍ മറികടക്കും. ആദ്യ പ്രണയത്തില്‍ ഞാന്‍ വളരെ സീരിയസ്സായിരുന്നു. പ്രണയം തകര്‍ന്നപ്പോള്‍ വല്ലാത്ത അവസ്ഥയിലായി. കുറച്ചുകാലത്തേക്ക് പുരുഷന്മാരോട് തന്നെ വെറുപ്പായിരുന്നു. പിന്നീട് പ്രണയങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. എന്നിട്ടും ഗോസിപ്പുകള്‍ വന്നു. തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹ ബന്ധം തകരാന്‍ ഞാന്‍ ആണ് കാരണമെന്ന തരത്തില്‍ പ്രചാരണം ഉണ്ടായി. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച സിനിമ അക്കാലത്തു റിലീസ് ആയതാകാം കാരണം.
ഏറെ വേദനിച്ച ദിവസങ്ങള്‍ ആയിരുന്നു അത്. ആരോടും ഒന്നും വിശദീകരിക്കാന്‍ പോയില്ല. നമ്മളെ വേദനിപ്പിച്ചവര്‍ക്ക് സന്തോഷം ലഭിച്ചിട്ടുണ്ടാകും. പിന്നെ ‘ആ പ്രേമം’ സത്യം അല്ലെന്നു ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി കാണും. അദ്ദേഹം വിവാഹം മോചനം നേടിയിട്ട് ഇപ്പോള്‍ ഒരുപാട് നാളായല്ലോ. വാര്‍ത്ത സത്യമാണെങ്കില്‍ ഞങ്ങള്‍ ഇതിനകം വിവാഹിതര്‍ ആകേണ്ടതല്ലേ. എന്റെ ലോകം എന്റേത് മാത്രമാണ്. വിവാഹം കഴിക്കാന്‍ വേണ്ടി ഒരു വിവാഹത്തിന് ഞാന്‍ ഒരുക്കമല്ല. പറ്റിയ ആളെ കണ്ടുകിട്ടിയാല്‍ കഴിക്കാം അത്രമാത്രം, നിത്യ പറഞ്ഞു.
The post ചിലർ സൈസ് ചോദിക്കും… എന്നാൽ മറ്റു ചിലർക്ക് വൃത്തികേട് പറയാനാണ് താൽപര്യം… നിത്യ മേനോന് appeared first on Viral Max Media.
from Mallu Articles https://ift.tt/92oXAIm
via IFTTT