തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താര ദമ്പതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും. സോഷ്യൽ മീഡിയയിലൂടെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട് വിഘ്നേഷ്. ഇരുവരും മക്കളുമായ എയർപോർട്ടിലെത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കുട്ടികളെ നെഞ്ചോടു ചേർത്ത് കാറിൽ നിന്നിറങ്ങുകയാണ് താരങ്ങൾ. മാധ്യമങ്ങളെ നോക്കി കൈവീശുന്നുണ്ട് നയൻതാര. കുട്ടികളുടെ മുഖം ഇരുവരും മറച്ചുപിടിച്ചിരിക്കുകയാണ്. പൊങ്കൽ, ദീപാവലി, ക്രിസ്മസ് എന്നീ വിശേഷ ദിവസങ്ങളിൽ കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങൾ വിഘ്നേഷ് പങ്കുവച്ചിരുന്നു. എന്നാൽ അന്നും കുട്ടികളുടെ മുഖം ഇമോജികൾ ഉപയോഗിച്ച് മറച്ചു വയ്ക്കുകയാണ് ചെയ്തത്.
അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി വില്ലൻ വേഷത്തിലെത്തുന്നു. അനിരുദ്ധ് ആണ് സംഗീതം.ഇക്കഴിഞ്ഞ ഒക്ടോബർ ഒൻപതിനാണ് ഇരുവർക്കും ഇരട്ട കുട്ടികൾ ജനിച്ചത്. സറോഗസിയിലൂടെയാണ് നയൻതാരയും വിഘ്നേഷ് ശിവനും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ആറ് വർഷം മുമ്പ് തന്നെ വിവാഹം രജിസ്റ്റർ ചെയ്ത ശേഷമാണ് ഇരുവരും സറോഗസിക്കായുള്ള കാര്യങ്ങൾ തുടങ്ങിയത്.
View this post on Instagram
The post പൊന്നോമനകളെ ചേർത്തുപിടിച്ച് നയൻതാരയും വിഘ്നേഷും; വീഡിയോ appeared first on Mallu Talks.
from Mallu Articles https://ift.tt/Cok4tVp
via IFTTT