എനിക്ക് മക്കളുണ്ടാവില്ല എന്ന് ഡോക്ടർമ്മാർ വരെ വിധിയെഴുതിയതാണ്, പക്ഷെ ജീവിതത്തിൽ സംഭവിച്ചത് ദൈവാനു​ഗ്രഹം- റോജ

തമിഴ് ചലച്ചിത്രവേദിയിലെ ഒരു നടിയും, രാഷ്ട്രീയപ്രവർത്തകയുമാണ് റോജ എന്നറിയപ്പെടുന്ന റോജ സെൽ‌വമണി. 1972 നവംബർ 17-നു ഹൈദരാബാദിൽ ജനനം. ഏതാനും കന്നഡ, മലയാളം ഭാഷാ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. 2022 ൽ സിനിമയോട് പൂർണമായും വിട പറഞ്ഞ് രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം. തമിഴ് സിനിമാ സംവിധായകനായ ആർകെ സെൽവ മണി ആണ് റോജയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. എന്നാൽ തനിക്ക് കുട്ടികൾ ഉണ്ടാവില്ലെന്ന് ഡോക്ടർമാർ വിധി എഴുതിയതാണെന്ന് പറയുകയാണ് റോജ ഇപ്പോൾ.

‘കുടുംബ കാര്യങ്ങളിലേക്ക് വരുമ്പോൾ‌ ഞാൻ ഭയങ്കര ഇമോഷണലാണ്. എനിക്ക് ഫൈബ്രോയിഡ് പ്രശ്നമുണ്ടായിരുന്നു. എനിക്ക് കുട്ടികൾ ജനിക്കില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇത് അറിഞ്ഞതിന് ശേഷം, 2000 ൽ ഞാൻ ലാപ്രോസ്കോപ്പി ശസ്ത്രക്രിയക്ക് വിധേയ ആയി. ഇതിന് ശേഷം 2002 ൽ ആണ് ഞങ്ങൾ വിവാഹിതരായത്,’

2003 ൽ എനിക്ക് മകൾ ജനിച്ചു. ഞാൻ ഗർഭിണിയായപ്പോൾ തന്നെ എന്റെ ഡോക്ടറെ കണ്ട് ഇക്കാര്യം പറഞ്ഞു. അവർക്കും സന്തോഷമായി. നിങ്ങളുടെ വർഷങ്ങളായുള്ള പ്രാർത്ഥന ദൈവം കേട്ടിട്ടുണ്ട്. ദൈവം ഞങ്ങളോട് കരുണ കാണിച്ചതിൽ അവർക്കും സന്തോഷമായി. കുട്ടികളുണ്ടാവാനുള്ള സാധ്യതയില്ലെന്ന് ഞാൻ ഉൾപ്പെടെ കരുതിയപ്പോഴാണ് മകൾ അൻഷു എന്റെ ഗർഭപാത്രത്തിൽ വളർന്നത്,’

‘ജീവിതം അങ്ങനെയാണ്. അതുകൊണ്ട് തന്നെ എന്റെ രണ്ട് മക്കൾക്കും അവർ ഇഷ്ടപ്പെടുന്നതു പോലെയുള്ള ജീവിതം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,’ റോജ വികാരഭാരതയായി പറഞ്ഞു. 2020 ലാണ് റോജ ഒരു പെൺകുട്ടിയെ കൂടി ഏറ്റെടുത്ത് വളർത്താൻ തുടങ്ങിയത്. കോവിഡ് ബാധിച്ച്‌ മാതാപിതാക്കൾ മരണപ്പെട്ട പി പുഷ്പകുമാരി എന്ന പത്താം ക്ലാസുകാരിയെ ആണ് റോജ ഏറ്റെടുത്ത് വളർത്തിയത്. സ്വന്തം മകളെ പോലെ കണ്ട ഈ പെൺകുട്ടിയുടെ എല്ലാ ചെലവുകളും റോജയും കുടുംബവും ഏറ്റെടുത്തിരിക്കുകയാണ്.

The post എനിക്ക് മക്കളുണ്ടാവില്ല എന്ന് ഡോക്ടർമ്മാർ വരെ വിധിയെഴുതിയതാണ്, പക്ഷെ ജീവിതത്തിൽ സംഭവിച്ചത് ദൈവാനു​ഗ്രഹം- റോജ appeared first on Mallu Talks.



from Mallu Articles https://ift.tt/mD12EhI
via IFTTT
Previous Post Next Post