റെഡ് ഗൗണിൽ സിമ്പിൾ ലുക്കിൽ അനശ്വര രാജൻ..!!!

മലയാളത്തിലും തമിഴിലുമായി തിളങ്ങിനിൽക്കുന്ന താരമാണ് അനശ്വര രാജൻ. ഗ്ലോബ് എന്ന മലയാളം ഹ്രസ്വചിത്രത്തിലൂടെയാണ് അനശ്വര അഭിനയരംഗത്തേക്ക് ചുവട് വച്ചത്. ഉദാഹരണം സുജാത എന്നാൽ സിനിമയിലൂടെയാണ് താരം പ്രേക്ഷകശ്രദ്ധ നേടിയത്. സിനിമയിൽ മഞ്ജു വാര്യരുടെ മകളായാണ് താരം അഭിനയിച്ചത്. ശേഷം തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിൽ നായികയായും താരം അഭിനയിച്ചു.

2017ൽ ഉദാഹരണം സുജാത എന്ന മഞ്ജുവാര്യർ ചിത്രത്തിലൂടെയാണ് താരം തൻ്റെ അഭിനയത്തിലേക്ക് അരങ്ങേറ്റം നടത്തിയത്. ചിത്രത്തിൽ സുജാത കൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ജുവാര്യരുടെ മകൾ ആതിര കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് അനശ്വര അഭിനയിച്ചത്. ഈ വർഷം റിലീസ് ചെയ്യാനിരിക്കുന്ന തൃഷ നായികയായ റാങ്കിയിലൂടെയാണ് അനശ്വര തമിഴ് സിനിമാലോകത്തേക്ക് പ്രവേശിച്ചത്.

ഉദാഹരണം സുജാത, എവിടെ, തണ്ണീർ മത്തൻ ദിനങ്ങൾ, മൈ സാൻ്റാ, ആദ്യരാത്രി, വാങ്ക്, സൂപ്പർ ശരണ്യ, അവിയൽ എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചു. റാങ്കി, മൈക്ക് എന്നിവയാണ് താരത്തിന്റെതായി പുതുതായി റിലീസിങ്ങിന് ഒരുങ്ങുന്ന ചിത്രങ്ങൾ. തൻറെ പുത്തൻ ചിത്രത്തിനുവേണ്ടി അടിപൊളി മേക്കോവറാണ് താരം നടത്തിയത്.

മൈക്ക് എന്ന ചിത്രത്തിൽ ഒരു ആണിനെ പോലെയാണ് താരം വേഷമിട്ടിരിക്കുന്നത്. ഇപ്പോഴിതാ റെഡ് ഗൗണിൽ സിമ്പിൾ ലുക്കിൽ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം ആവുകയാണ്.

The post റെഡ് ഗൗണിൽ സിമ്പിൾ ലുക്കിൽ അനശ്വര രാജൻ..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/rkNXRaF
via IFTTT
Previous Post Next Post