ഒരിക്കല്‍ പ്രണയിച്ചിരുന്നവര്‍ ടോക്സിക് ബന്ധം ആകാതെ സുഹൃത്തുക്കളായി തുടരുന്നതില്‍ തെറ്റില്ല- മിയ

താന്‍ സിനിമയില്‍ നിന്ന് മാറി എന്ന് തോന്നുന്നത് പ്രേക്ഷകര്‍ക്കായിരിക്കും എന്നും തന്റെ മകന്‍ ലൂക്ക ഉണ്ടായിക്കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ അഭിനയിക്കാന്‍ തുടങ്ങിയിരുന്നു എന്നും നടി മിയ . സിനിമയില്‍ നിന്ന് മാറി നിന്നതായി തനിക്ക് തോന്നിയിട്ടില്ല എന്നും നടി കൂട്ടിച്ചേര്‍ത്തു.

ഒരിക്കല്‍ പ്രണയിച്ചിരുന്നവര്‍ വീണ്ടും സുഹൃത്തുക്കളാകുന്നതില്‍ തെറ്റില്ല എന്നും മറ്റാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ, പരസ്പരം ആശ്രയിക്കാന്‍ കഴിയുന്ന നല്ല സുഹൃത്തുക്കളായി ഇരിക്കാം എന്നുമാണ് പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കിയത്. തന്റെ പുതിയ ചിത്രം പ്രണയ വിലാസത്തിനെ കുറിച്ച്‌ സംസാരിക്കുന്നതിനിടയിലാണ് നടി ഇക്കാര്യം പറഞ്ഞത്.

താരത്തിന്റെ വാക്കുകള്‍ :

‘മറ്റാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതെ, പരസ്പരം ആശ്രയിക്കാന്‍ കഴിയുന്ന നല്ല സുഹൃത്തുക്കളായി ഇരിക്കാം. മനുഷ്യരുടെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. പല കാരണങ്ങള്‍ കൊണ്ടു പിരിഞ്ഞു പോയവര്‍ വീണ്ടും കണ്ടുമുട്ടുമ്ബോള്‍ പണ്ടുണ്ടായിരുന്ന പ്രണയം മനസ്സില്‍ ഉണര്‍ന്നു വന്നു എന്നുവരാം. സൗഹൃദം തുടര്‍ന്നാലും അതൊരിക്കലും മറ്റൊരാളുടെ ജീവിതം നശിപ്പിച്ചു കൊണ്ടു പോകാതിരുന്നാല്‍ നല്ലത്.’

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് മിയ ജോര്‍ജ്.  ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായ മിയ ആദ്യമായി അഭിനയിച്ച ചിത്രം 2010ല്‍ പുറത്തിറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രമാണ്. മണിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ആ ചിത്രം വാണിജയപരമായി വലിയ വിജയം കണ്ടില്ല. എങ്കിലും മിയ എന്ന ചലച്ചിത്രതാരത്തെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങി. അറിയപെടുന്ന മോഡല്‍കൂടിയാണ് മിയ. 2012ലെ കേരള മിസ്സ് ഫിറ്റ്‌നസ് മത്സരത്തിലേക്ക് മിയയെ തിരഞ്ഞെടുത്തിരുന്നു

The post ഒരിക്കല്‍ പ്രണയിച്ചിരുന്നവര്‍ ടോക്സിക് ബന്ധം ആകാതെ സുഹൃത്തുക്കളായി തുടരുന്നതില്‍ തെറ്റില്ല- മിയ appeared first on Mallu Talks.



from Mallu Articles https://ift.tt/fGsTuNi
via IFTTT
Previous Post Next Post