എസ്കുലേറ്ററിൽ കിടിലൻ സ്റ്റൈലിഷ് ലുക്കിൽ നൈല ഉഷ..!!!

ടെലിവിഷൻ അവതാരകയായും റേഡിയോ ജോക്കിയായും തിളങ്ങിയിരുന്ന നൈല ഉഷ പിന്നീട് അഭിനയ രംഗത്തേക്ക് കടന്നുവരികയായിരുന്നു. 2013ൽ സലിം അഹമ്മദിൻെറെ കുഞ്ഞനന്തൻ്റെ കട എന്ന ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിച്ച് ആയിരുന്നു താരത്തിൻ്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ശേഷം പുണ്യാളൻ അഗർബത്തീസ് എന്ന ചിത്രത്തിൽ താരം അഭിനയിച്ചു.

വിവാഹ ശേഷം സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും, തിളങ്ങി നിൽക്കുന്നതുമായ താരമാണ് നൈല ഉഷ. മിനിറ്റ് ടു വിൻ ഇറ്റ് എന്ന ടെലിവിഷൻ ഷോയിൽ അവതാരകയായും താരം എത്തിയിരുന്നു. കുഞ്ഞനന്തന്റെ കട, പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്സ്റ്റർ, ഫയർമാൻ, പത്തേമാരി, പ്രേതം, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ്, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ്, പ്രിയൻ ഓട്ടത്തിലാണ്, പാപ്പൻ എന്നിങ്ങനെ നിരവധി മലയാളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

താരത്തിന്റെ അഭിനയത്തിന് നിരവധി അവാർഡുകളും താരം കരസ്ഥമാക്കിയിട്ടുണ്ട്. കുഞ്ഞനന്തന്റെ കട എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നവാഗത നടിക്കുള്ള അവാർഡ് താരം കരസ്ഥമാക്കി. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ താരത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡും, മികച്ച സ്വഭാവ നടിക്കുള്ള അവാർഡും താരത്തിന് ലഭിച്ചു.

മിനിറ്റ് ടു വിൻ ഇറ്റ് എന്ന ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന റിയാലിറ്റി ഷോയിൽ താരത്തിന്റെ അവതരണത്തിന് മികച്ച അവതാരകയ്ക്കുള്ള അവാർഡ് താരം കരസ്ഥമാക്കിയിരുന്നു. എസ്കുലേറ്ററിൽ സ്റ്റൈലിഷ് ലുക്കിൽ ഇരിക്കുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

The post എസ്കുലേറ്ററിൽ കിടിലൻ സ്റ്റൈലിഷ് ലുക്കിൽ നൈല ഉഷ..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/wKRmoi4
via IFTTT
Previous Post Next Post