നടന്‍, സംവിധായകന്‍, ഗാനരചയിതാവ്, തിരകഥാകൃത്ത് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് അനൂപ് മേനോന്‍. 2002 ല്‍ പുറത്തിറങ്ങിയ ‘കാട്ടുചെമ്പകം’ എന്ന ചിത്രത്തിലൂടെയാണ് അനൂപ് സിനിമാലോകത്തെത്തുന്നത്. പിന്നീട് അനവധി ചിത്രങ്ങളിലൂടെ അനൂപ് തന്റെ സ്ഥാനം നേടിയെടുത്തു.’പത്മ’, ‘കിങ്ങ് ഫിഷ്’ എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും അനൂപ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഷേമ അലക്സാണ്ടറാണ് അനൂപിന്റെ ജീവിതപങ്കാളി. ഇപ്പോഴിതാ വിവാഹ വാര്‍ഷികദിനത്തില്‍ അനൂപ് പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ‘9 വര്‍ഷം ഞങ്ങള്‍ ഒരു യൂണിറ്റ് എന്ന നിലയില്‍… 18 വര്‍ഷം മികച്ച സുഹൃത്തുക്കളായി… ഈ കൂട്ടുകെട്ടിന് പ്രപഞ്ചത്തിന് നന്ദി അറിയിക്കുകയും, മനോഹരമായ വാര്‍ഷിക ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു,’ അനൂപ് കുറിക്കുന്നു.
2014 ഡിസംബര്‍ 27 നാണ് അനൂപും ഷേമ അലക്സാണ്ടറും വിവാഹിതരായത്. ഷേമയുടെ രണ്ടാം വിവാഹമാണ്. ആദ്യ ഭര്‍ത്താവ് 2006 ല്‍ ഹൃദ്യയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഷേമയുടെ ആദ്യ വിവാഹത്തിലുള്ള മകള്‍ ആമിയും ഇവര്‍ക്കൊപ്പമുണ്ട്.
അനൂപ് മേനോന്റെ വിവാഹ വാർത്ത പുറത്തു വന്ന നാൾ മുതൽ ആരാധകർ അന്വേഷിക്കുന്ന ഒന്നാണ് ആരാണ് അനൂപ് വിവാഹം ചെയ്തിരിക്കുന്ന ഷേമ എന്നത്. ഷേമയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത് എന്നുള്ളതും അവർക്ക് ഒരു മകൾ ഉണ്ട് എന്നതും ആയിരുന്നു ഈ അന്വേഷണത്തിന്റെ പ്രധാന കാരണം.
The post 18 വർഷം മികച്ച സുഹൃത്തുക്കളായി, ഈ കൂട്ടുകെട്ടിന് പ്രപഞ്ചത്തിന് നന്ദി അറിയിക്കുന്നു, വിവാഹ വാർഷിക ദിനത്തിൽ ഭാര്യ ക്ഷേമയെക്കുറിച്ച് അനൂപ് മേനോൻ appeared first on Viral Max Media.
from Mallu Articles https://ift.tt/T3mH8Lk
via IFTTT