നമ്മള്‍ മരിച്ച് കഴിഞ്ഞാല്‍ അവയവം കൊണ്ട് യാതൊരു കാര്യവുമില്ല, ഞാന്‍ എന്റെ ശരീരം മുഴുവന്‍ കൊടുത്ത ആളാണ്, അവയവദാനത്തെ കുറിച്ച് മോഹന്‍ലാല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 വേദിയില്‍ അവയവദാനത്തെക്കുറിച്ച് സംസാരിച്ച് മോഹന്‍ ലാല്‍. താന്‍ ശരീരദാനത്തിന് സമ്മതപത്രം കൊടുത്ത ആളാണെന്നും മോഹന്‍ലാല്‍ ബിഗ് ബോസ് വേദിയില്‍ ഓര്‍മ്മിപ്പിച്ചു.

‘ഞാന്‍ എന്റെ ശരീരം മുഴുവന്‍ കൊടുത്ത ആളാണ്. എനിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഒരു അവാര്‍ഡ് ഉണ്ട്. ഏറ്റവും കൂടുതല്‍ കണ്ണുകള്‍ ഞാന്‍ ദാനം ചെയ്യിപ്പിച്ചിട്ടുണ്ട്. പലര്‍ക്കും ഇപ്പോഴും ഈ അവയവ ദാനത്തെക്കുറിച്ച് തെറ്റായ ധാരണകളാണ്. നമ്മള്‍ മരിച്ചു കഴിഞ്ഞാല്‍ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല. കുറച്ച് സമയത്തിനുള്ളില്‍ ഇത് മറ്റൊരാള്‍ക്ക് ഗുണകരമായി മാറുക എന്നത് ഏറ്റവും വലിയ മനുഷ്വത്യമാണ്. എത്രയോ പേരുടെ ജീവന്‍ രക്ഷിക്കാം. നമ്മള്‍ രണ്ട് കണ്ണുകളിലൂടെ കാണുന്നത് രണ്ട് പേര്‍ക്ക് കാണാം’, മത്സരാര്‍ത്ഥികള്‍ ചെയ്ത സ്‌കിറ്റിനെ അഭിനന്ദിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം, നിരവധി ആളുകളാണ് താരത്തിന്റെ ഈ വാക്കുകള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതാണ് പങ്കുവെക്കേണ്ട വാക്കുകള്‍ എന്നും, പുതു തലമുറയെ അവയവ ദാനത്തെ കുറിച്ച് ഓര്‍മിപ്പിക്കുന്നതിന് ലാലേട്ടന് നന്ദിയെന്നും പലരും ഈ വാക്കുകള്‍ക്ക് മറുപടിയായി സമൂഹ മാധ്യമങ്ങളില്‍ പറയുന്നു.

The post നമ്മള്‍ മരിച്ച് കഴിഞ്ഞാല്‍ അവയവം കൊണ്ട് യാതൊരു കാര്യവുമില്ല, ഞാന്‍ എന്റെ ശരീരം മുഴുവന്‍ കൊടുത്ത ആളാണ്, അവയവദാനത്തെ കുറിച്ച് മോഹന്‍ലാല്‍ appeared first on Viral Max Media.



from Mallu Articles https://ift.tt/3sItVec
via IFTTT
Previous Post Next Post