അമ്പോ.. മനം മയക്കും ഫോട്ടോസുമായി പ്രിയ വാരിയർ സൗന്ദര്യം പിന്നെപ്പിന്നെ കൂടുകയാണോ എന്ന് ആരാധകർ

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലൗവ് എന്ന ചിത്രത്തിലെ കണ്ണിറുക്കിലൂടെ ശ്രദ്ധേയയായ പ്രിയ വാര്യര്‍ ഇപ്പോള്‍ തിരക്കേറിയ താരങ്ങളില്‍ ഒരാളാണ്. പ്രിയ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുള്ള വീഡിയോയും ചിത്രങ്ങളുമെല്ലാം ഉടനടി വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രിയ വാര്യര്‍. ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് പ്രിയയ്ക്കുള്ളത്.

അതീവ ഗ്ലാമറസായുള്ള പ്രിയയുടെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയുണ്ടെങ്കിലും താരത്തെ വിമര്‍ശിക്കുന്നവരുടെ എണ്ണവും കുറവല്ല. വീട്ടുകാര്‍ നല്‍കുന്ന പിന്തുണയെ കുറിച്ചും തനിയ്ക്ക് എതിരെ നടക്കുന്ന സൈബര്‍ ബുള്ളിയിംഗിനെ കുറിച്ചുമെല്ലാം താരം അടുത്തിടെ സംസാരിച്ചിരുന്നു.

23 വയസുണ്ടെങ്കിലും വീട്ടുകാര്‍ക്ക് താന്‍ ഇപ്പോഴും ബേബിയാണെന്ന് പ്രിയ പറഞ്ഞു. സിനിമ മേഖല മോശമാണെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. സുഹൃത്തുക്കള്‍ പോലും പറഞ്ഞിട്ടുണ്ട്. എന്നാല്‍, എല്ലാ സ്വപ്നങ്ങള്‍ക്കും പിന്തുണ നല്‍കിയതും സൈബര്‍ ബുള്ളിയിംഗ് നടക്കുമ്പോള്‍ കൂടെ നിന്നതും അച്ഛനും അമ്മയുമാണെന്നും പ്രിയ വ്യക്തമാക്കി. നെഗറ്റീവ് ട്രോളുകളും കമന്റുകളുമൊക്കെ കണ്ട് അമ്മയ്ക്ക് വിഷമമാകാറുണ്ടെന്ന് പ്രിയ പറഞ്ഞു.

തായ്ലന്‍ഡില്‍ നിന്നുള്ള ചിത്രങ്ങള്‍ അമ്മയാണ് അത് ക്ലിക്ക് ചെയ്തത് എന്ന് തോന്നുന്നു. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയോ തന്റെ ഫാമിലിയെയോ സുഹുത്തുക്കളെയോ ബാധിക്കാത്തിടത്തോളം കാലം ആര് എന്തൊക്കെ പറഞ്ഞാലും അതൊന്നും ബാധിക്കില്ലെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.

‘എന്റെ ജീവിതമാണ്, എന്റെ ശരീരമാണ്, എന്റെ വസ്ത്രധാരണ ശൈലിയാണ്. അതില്‍ മറ്റാര് എന്ത് പറഞ്ഞാലും അതൊന്നും എനിക്ക് വിഷയമല്ല’. പ്രിയ പറഞ്ഞു. അഡാറ് ലവിന് ശേഷം പ്രിയ വാര്യര്‍ തെന്നിന്ത്യന്‍ ബോളുവുഡ് സിനിമാ ലോകത്തിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇതിനോടകം തന്നെ തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അഭിനേത്രി എന്നതില്‍ ഉപരി മികച്ച ഗായിക കൂടിയാണ് പ്രിയ വാര്യര്‍. പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ന്‍ നിഗം നായകനായ മലയാള ചിത്രം ഇഷ്‌ക് എന്നിവയാണ് പ്രിയയുടെ ഉടന്‍ വരാനിരിക്കുന്ന ചിത്രങ്ങള്‍. വിഷ്ണു പ്രിയ എന്ന ചിത്രത്തിലൂടെ സാന്റല്‍വുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പ്രിയ ഈ വര്‍ഷം. ഈ സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്.

അതേ സമയം ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഹിന്ദി റീമേക്കിലും പ്രിയ അഭിനയിക്കുന്നഉണ്ട്. തിയറ്ററുകളിലേക്ക് എത്താനുള്ള ഒരുക്കങ്ങളിലാണ് ഈ ചിത്രം. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്കും അതേസമയം 2014 ല്‍ പുറത്തെത്തിയ ഒരു ഹിന്ദി ചിത്രത്തിന്റെ രണ്ടാംഭാഗവും കൂടിയായ യാരിയാന്‍ 2 ന്റെ പുതിയ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 12 ന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് അല്‍പം കൂടി മുന്നോട്ട് നീങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ 20 ആണ് പുതിയ തീയതി.

2014 ല്‍ പുറത്തെത്തിയ യാരിയാന്‍ സുഹൃത്തുക്കളായ ഒരു കൂട്ടം കോളെജ് വിദ്യാര്‍ഥികളുടെ കഥ പറഞ്ഞ ചിത്രമാണെങ്കില്‍ രണ്ടാം ഭാഗം ഒരു കൂട്ടം കസിന്‍സ് സുഹൃത്തുക്കളുടെ കഥയാണ്. പേള്‍ വി പുരി, അനശ്വര രാജന്‍, യഷ് ദാസ്ഗുപ്ത എന്നിവരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാവും ഇത്. ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബോള്‍ഡ് ലുക്കിലെത്തിയ പ്രിയയുടെ ചിത്രങ്ങള്‍ ആരാധകരേറ്റെടുത്തിരിക്കുകയാണ്.

The post അമ്പോ.. മനം മയക്കും ഫോട്ടോസുമായി പ്രിയ വാരിയർ സൗന്ദര്യം പിന്നെപ്പിന്നെ കൂടുകയാണോ എന്ന് ആരാധകർ appeared first on Viral Max Media.



from Mallu Articles https://ift.tt/YkwU0iF
via IFTTT
Previous Post Next Post