പിസ്താ ഗ്രീൻ ലഹങ്കയിൽ അതിസുന്ദരിയായി പ്രിയാ മണി..!!!

നൃത്തത്തിലും അഭിനയത്തിലും മോഡലിങ്ങിലും തിളങ്ങിനിൽക്കുന്ന താരമാണ് പ്രിയാമണി. തെലുങ്ക്, കന്നട, തമിഴ്, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് താരം അഭിനയിച്ചിട്ടുള്ളത്. 2003ൽ ഒരു തെലുങ്ക് ചിത്രത്തിലൂടെയാണ് താരം തൻറെ സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. സത്യം എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം.

2017 ലാണ് താരം വിവാഹിതയായത്. ബിസിനസുകാരനായ മുസ്തഫ രാജ് ആണ് താരത്തിന്റെ ഭർത്താവ്. സത്യം, ഒറ്റനാണയം, തിരക്കഥ, പുതിയ മുഖം, പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയ്ൻ്റ്, ഗ്രാൻഡ് മാസ്റ്റർ, ആലിസ് എ ട്രൂ സ്റ്റോറി, ഞങ്ങളുടെ വീട്ടിലെ അതിഥികൾ, ആഷിക് വന്ന ദിവസം, പതിനെട്ടാം പടി എന്നിങ്ങനെ നിരവധി സിനിമകളാണ് താരം മലയാളത്തിൽ അഭിനയിച്ചിട്ടുള്ളത്. കൂടാതെ കന്നടയിലും തമിഴിലും തെലുങ്കിലും ആയി നിരവധി ചിത്രങ്ങളാണ് താരം അഭിനയിച്ചിട്ടുള്ളത്.

ഹിന്ദി, കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി ഏഴോളം ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസിങ്ങിന് ഒരുങ്ങുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ അവതാരക കൂടിയായിരുന്നു പ്രിയാമണി. അഭിനയത്തിന് പുറമേ നൃത്തത്തിലും താരം കഴിവ് തെളിയിച്ചിട്ടുള്ളതാണ്. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നടയിലും ആയി നിരവധി റിയാലിറ്റി ഷോകളിൽ അവതാരകയായും വിധികർത്താവായും താരം എത്തിയിട്ടുണ്ട്.

പരുത്തിവീരൻ എന്ന തമിഴ് ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് നിരവധി അവാർഡുകളാണ് താരത്തിന് ലഭിച്ചത്. മികച്ച നടിക്കുള്ള നാഷണൽ ഫിലിം അവാർഡ് , തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡ്, ഫിലിം ഫെയർ അവാർഡ്, വിജയ് അവാർഡ് എന്നിങ്ങനെ നിരവധി അവാർഡുകൾ ആണ് താരത്തിന്റെ അഭിനയത്തിന് ലഭിച്ചത്. തിരക്കഥ എന്ന മലയാളം സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ചുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. ചാരുലത എന്ന കന്നട ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ്, സുവർണ്ണ ഫിലിം അവാർഡ്, സൈമ അവാർഡ് ലഭിച്ചു. സമൂഹമാധ്യമങ്ങളിൽ പാളചാരിക സജീവമായ താരം പങ്കുവെക്കാനുള്ള ചിത്രങ്ങളെല്ലാം പെട്ടെന്ന് തന്നെ പ്രേക്ഷക സ്വീകാര്യത നേടാറുണ്ട്. താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

The post പിസ്താ ഗ്രീൻ ലഹങ്കയിൽ അതിസുന്ദരിയായി പ്രിയാ മണി..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/syDkMAr
via IFTTT
Previous Post Next Post