2 വർഷമായി മലയാള സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല, ഗോസിപ്പുകൾക്ക് ചെവി കൊടുക്കാറില്ല !!!സാനിയ അയ്യപ്പൻ

ക്യൂൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നായിക നിലയിലേക്ക് കടന്നുവന്ന താരമാണ് സാനിയ. നിരവധി സ്റ്റേജ് പരിപാടികളിലൂടെയാണ് സാനിയ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. റിയാലിറ്റി ഷോകളിലൂടെ ആണ് ആദ്യം ശ്രദ്ധ നേടിയെടുത്തത് അതിനുശേഷം ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാനും സാധിച്ചു.

ഈ കഴിഞ്ഞടയ്ക്ക് നടത്തിയ വനിതയുടെ കവർ ഷൂട്ടിനിടയിൽ സ്റ്റൈലിഷായി ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോൾ സാനിയയുടെ മുഖത്ത് ആത്മവിശ്വാസവും ധൈര്യവും ഓരോ ചിത്രങ്ങളിലും കാണാൻ സാധിക്കും. രണ്ടു വർഷമായി മലയാളം സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല എന്നും പറയുന്നു. എംപുരാനാണ് ബ്രേക്കിനു ശേഷം റിലീസാകാൻ പോകുന്നത് എന്നാണ് നടി അഭിമുഖത്തിലൂടെ പറഞ്ഞത്.

സിനിമ വിട്ടു പഠിക്കാൻ പോയി എന്ന ഗോസിപ്പിനോടും നടി ഇപ്പോൾ പ്രതികരിക്കുകയാണ്. അത്തരത്തിൽ പ്രചരിച്ച വാർത്തകളിൽ 10% മാത്രമേ സത്യമുള്ളൂ എന്നും ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണു ക്വീനിൽ നായികയായത്. ലണ്ടനിലെ യുസിഎ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പോയത് വലിയ പ്രതീക്ഷയോട് കൂടിയായിരുന്നു. പക്ഷേ സിനിമ അവസരങ്ങൾ വന്നപ്പോഴാണ് ആ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചത്.

തമിഴിൽ നായികയായ ഇറുകപട്ര് റിലീസായ സമയത്തു പ്രമോഷനു വേണ്ടി നാട്ടിലേക്കു വരണ്ട ആവശ്യം വന്നു. അടുത്ത തമിഴ് പ്രോജക്ട് കമ്മിറ്റ് ചെയ്തു. പിന്നെ മടങ്ങി പോകാനായില്ല എന്നും നടി പറയുന്നു.

The post 2 വർഷമായി മലയാള സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല, ഗോസിപ്പുകൾക്ക് ചെവി കൊടുക്കാറില്ല !!!സാനിയ അയ്യപ്പൻ appeared first on Viral Max Media.



from Mallu Articles https://ift.tt/4LTF5MU
via IFTTT
Previous Post Next Post