പത്തുവർഷമെടുത്തു അതിൽ നിന്ന് പുറത്ത് കടക്കാൻ, ആരെങ്കിലും അതേക്കുറിച്ച് ചോദിച്ചാൽ പാനിക് അറ്റാക്ക് വരും : പാർവതി

മെന്റൽ ഹെൽത്തിനെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും മനസ്സുതുറന്ന് സംസാരിക്കുകയാണ്  പാർവതി. തന്റെ ജീവിതത്തിൽ സംഭവിച്ച ട്രോമയിൽ നിന്നും പുറത്തു വരാൻ നീണ്ട 10 വർഷങ്ങൾ എടുത്തു എന്നാണ് പാർവതി തുറന്നുപറഞ്ഞത്. ഒരിക്കലും മെന്റൽ ഹെൽത്തിന് ശ്രദ്ധിക്കാതിരിക്കരുതെന്നും അതിനെ തീർച്ചയായും കേയർ ചെയ്യണം എന്ന് പാർവതി പറയുന്നു. ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമ ചെയ്യുന്നത് സമയത്താണ് തനിക്ക് തന്നെ അവസ്ഥയെക്കുറിച്ച് തിരിച്ചറിവുണ്ടാകുന്നത്. ലൊക്കേഷനിൽ വച്ച് ഒരു ഷോട്ട് എടുത്തു കഴിഞ്ഞാൽ അടുത്ത ഷോട്ട് പോകുന്നതിനിടയ്ക്ക് കുഴഞ്ഞുവീണു. എല്ലാവരുംഎടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അപ്പോഴാണ് എൻറെ ശരീരം എനിക്ക് ആദ്യമായി ഒരു വാണിംഗ് തരുന്നത്.

ഒരുപാട് കാര്യങ്ങൾ അടിച്ചമർത്തി ജീവിച്ചിരുന്നു. ശരീരം അത് താങ്ങില്ലന്നു അതുവരെ അറിയില്ലായിരുന്നു. മനസ്സ് ശരിയാക്കിയില്ലെങ്കിൽ ശരീരം അതിനോട് പ്രതികരിക്കുമെന്നും മനസ്സിലാക്കി തുടങ്ങിയത് അപ്പോഴാണ്. പാർവതി പറയുന്നു

തന്നോട് ഇപ്പോഴും അതിനെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ പാനിക് അറ്റക് വരും. ദേഹത്ത് വേദന വന്നില്ലെങ്കിൽ പോലും തനിക്ക് ഫീൽ ചെയ്യും. അതാണ് ആ അവസ്ഥ. ഒരു സിനിമ കഴിയുന്തോറും അത് കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു നല്ല സുഹൃത്തിനെ നോക്കുന്നത് പോലെ നമ്മുടെ മെന്റൽ ഹെൽത്നെയും നമ്മൾ ശ്രദ്ധിക്കണം എന്നാണ് അഭിമുഖത്തിലൂടെ പാർവതി പറഞ്ഞത്.

The post പത്തുവർഷമെടുത്തു അതിൽ നിന്ന് പുറത്ത് കടക്കാൻ, ആരെങ്കിലും അതേക്കുറിച്ച് ചോദിച്ചാൽ പാനിക് അറ്റാക്ക് വരും : പാർവതി appeared first on Viral Max Media.



from Mallu Articles https://ift.tt/dv8TzNF
via IFTTT
Previous Post Next Post