പൂക്കൾക്ക് നടുവിൽ ഒരു പൂമ്പാറ്റയെ പോലെ ദേവിക സഞ്ജയ്..!!

ഫഹദ് ഫാസിൽ നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഞാൻ പ്രകാശൻ’ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ യുവനടി ആണ് ദേവിക സഞ്ജയ്. ഈ അടുത്തിടെ ഇറങ്ങിയ സത്യൻ അന്തിക്കാട് ചിത്രമായ ‘മകൾ’ എന്ന സിനിമയിൽ ജയറാമിൻ്റെയും മീര ജാസ്മിൻ്റെയും മകളായി ദേവിക ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ചു.

സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ ദേവിക സഞ്ജയ് നിരന്തരം തൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ ദേവിക പങ്കുവെച്ചിട്ടുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. മിനി സ്കേർട്ടും വൈറ്റ് ഷർട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലുള്ള ദേവികയുടെ ചിത്രങ്ങൾ പകർത്തിയത് ഐഷാ മൊയ്തു ആണ്.

താരത്തിന് ഈ ചിത്രങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. അഞ്ച് ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ദേവികയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. മകൾ എന്ന ചിത്രത്തിലെ ദേവികയുടെ അഭിനയം ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഏറെനാളുകളായി വിദേശത്തും നാട്ടിലുമായി പിരിഞ്ഞു കഴിയുന്ന ഭാര്യയുടെയും ഭർത്താവിൻ്റെയും മകളുടെയും ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒരു കഥയാണ് മകൾ. വർഷങ്ങൾക്കുശേഷം വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ അച്ഛനൊപ്പം മകൾക്ക് പൊരുത്തപ്പെട്ടു പോകാൻ സാധിക്കാത്ത കഥാസന്ദർഭങ്ങളാണ് ചിത്രത്തിലുള്ളത്.

സിനിമയുടെ ചിത്രീകരണ വിശേഷങ്ങൾ എല്ലാം തന്നെ ദേവിക ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുമായിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ ദേവിക തൻറെ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. നടിയും മോഡലുമായ ദേവിക തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. നിരവധി റീൽസ് വീഡിയോകളിലൂടെയും താരം വളരെ സജീവമാണ്. ദേവികയുടെ ആദ്യചിത്രമായ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലെ താരത്തിൻ്റെ അഭിനയം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ല എങ്കിൽ കൂടി പ്രേക്ഷക മനസ്സിൽ താരം വളരെ വേഗത്തിലാണ് ഇടംപിടിച്ചത്.

The post പൂക്കൾക്ക് നടുവിൽ ഒരു പൂമ്പാറ്റയെ പോലെ ദേവിക സഞ്ജയ്..!! appeared first on Mallu Talks.



from Mallu Articles https://ift.tt/pcjHvRn
via IFTTT
Previous Post Next Post