മക്കളൊക്കെ വലുതായി, അവരവരുടെ ജോലിയുമായി നീങ്ങുന്നു, ആറുപേരേയും ഒരുമിച്ചു വീട്ടിൽ കിട്ടുക പ്രയാസമായി തുടങ്ങി, കുടുംബ ചിത്രവുമായി കൃഷ്ണകുമാർ

മലയാളികൾക്ക് സുപരിചിതമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. നടനും ഭാര്യയും നാല് പെൺമക്കളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ആറ് പേർക്കും യൂട്യൂബ് ചാനലുമുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് അഹാനയും, ഇഷാനിയും, ഹൻസികയും അഭിനയ രംഗത്തെത്തി. ദിയ ആകട്ടെ റീൽസ് വീഡിയോകളും മറ്റുമായി സജീവമാണ്. തിരക്കുകൾക്കിടയിൽ എല്ലാവരേയും ഒന്നിച്ച് കിട്ടുന്നത് കുറവാണ്. ദിവസങ്ങൾക്ക് ശേഷം എല്ലാവരും ഒന്നിച്ചതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് കൃഷ്ണകുമാർ.

ചുമ്മാ രസത്തിനെടുത്ത ഒരു ഗ്രൂപ്പ്ഫി. മിക്ക കുടുംബങ്ങളിളും മക്കളൊക്കെ വലുതായി അവരവരുടെ ജോലിയുമായി നീങ്ങുമ്പോൾ ഒരുമിച്ചു കാണുക വല്ലപ്പോഴുമാണ്. ഇവിടെയും അങ്ങിനെ ഒക്കെ തന്നെ. മിക്കവാറും ആരെങ്കിലുമൊക്കെ യാത്രയിലാവും.

ആറുപേരേയും ഒരുമിച്ചു വീട്ടിൽ കിട്ടുക പ്രയാസമായി തുടങ്ങി. ഇന്നു എല്ലാവരും ഒരുമിച്ചു എറണാകുളത്തു കൂടിയപ്പോൾ എടുത്ത ഒരു ചിത്രം. കണ്ടപ്പോൾ ഒരു രസം തോന്നി. എന്നാപ്പിന്നെ നിങ്ങളുമായി ഒന്ന് ഷെയർ ചെയ്യാമെന്ന് കരുതിയെന്നായിരുന്നു കൃഷ്ണകുമാറിന്റെ കുറിപ്പ്.

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. നിങ്ങൾ എല്ലാവരെയും ഒന്നിച്ച് കാണാനായതിൽ ഒരുപാട് സന്തോഷം. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനെ താഴെ. സ്‌നേഹം അറിയിച്ചെത്തിയവർക്കെല്ലാം കൃഷ്ണകുമാർ മറുപടി കൊടുത്തിരുന്നു.

The post മക്കളൊക്കെ വലുതായി, അവരവരുടെ ജോലിയുമായി നീങ്ങുന്നു, ആറുപേരേയും ഒരുമിച്ചു വീട്ടിൽ കിട്ടുക പ്രയാസമായി തുടങ്ങി, കുടുംബ ചിത്രവുമായി കൃഷ്ണകുമാർ appeared first on Mallu Talks.



from Mallu Articles https://ift.tt/9f34lve
via IFTTT
Previous Post Next Post