ശ്രീനിവാസന്റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം; രണ്ടു പേരും തന്റെ പ്രിയ സുഹൃത്തുക്കളാണ്- പ്രിയദർശൻ

മോഹൻലാലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി നടൻ ശ്രിനിവാസൻ രം​ഗത്തെത്തിയിരുന്നു. മോഹൻലാൽ ചുംബിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘മോഹൻലാൽ കംപ്ലീറ്റ് ആക്ടർ ആണെന്ന് മനസിലായെന്നായിരുന്നു’ ശ്രീനിവാസന്റെ പ്രതികരണം. ഇപ്പോഴിതാ വിവാദങ്ങളെക്കുറിച്ച് പറയുകയാണ് സംവിധായകൻ ശ്രീനിവാസൻ. വാക്കുകളിങ്ങനെ,

രണ്ടു പേരും എന്റെ പ്രിയ സുഹൃത്തുക്കളാണ്. എന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്‌സിൽ ഒരു സംഭാഷണമുണ്ട്. മറക്കുക എന്നത് മാനുഷികമാണ്, പൊറുക്കുക എന്നത് ദൈവികവും എന്ന്. മനുഷ്യർ അത് ചെയ്യണമെന്നാണ് എന്റെ പക്ഷം. എന്താണ് ഇതിന് കാരണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം.എനിക്കറിയില്ല! ഈ പ്രശ്‌നത്തിനു പിന്നിലുള്ള യഥാർഥ കാരണം അറിയാതെ ഞാൻ അതിൽ അഭിപ്രായം പറയുന്നത് ശരിയല്ല. സത്യൻ അന്തിക്കാടിനും ഇതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. ഞങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. ഏറെ വിചിത്രമായി തോന്നുന്നു.

ഇത്തരം പ്രസ്താവനകളോട് മോഹൻലാൽ ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല. അതാണ് ഇതിലെ നല്ല വശമായി ഞാൻ കാണുന്നത്. എന്താണ് പറയുക എന്നായിരിക്കും അദ്ദേഹം ചിന്തിച്ചിരിക്കുക. ശ്രീനിവാസന് അങ്ങനെ തോന്നിയിരിക്കാം. അതുകൊണ്ടാവാം പറഞ്ഞത് എന്നായിരിക്കും അദ്ദേഹം കരുതിയിട്ടുണ്ടാവുക. മോഹൻലാലിന് ശ്രീനിവാസനെ അറിയാം

The post ശ്രീനിവാസന്റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം; രണ്ടു പേരും തന്റെ പ്രിയ സുഹൃത്തുക്കളാണ്- പ്രിയദർശൻ appeared first on Mallu Talks.



from Mallu Articles https://ift.tt/Q4jal9r
via IFTTT
Previous Post Next Post