മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഗൗരി കൃഷ്ണ. പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു. പൗർണമി തിങ്കൾ എന്ന പരമ്പരയിൽ പൗർണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. പരമ്പര അവസാനിച്ചിരുന്നു. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയുമാണ് ഇത്. അടുത്തിടെയാണ് താരം വിവാഹിതയായത്. സംവിധായകനായ മനോജാണ് ഗൗരിയുടെ ഭർത്താവ്.

ഇപ്പോഴിത ഫ്ലവേഴ്സ് ഒരു കോടിയിൽ അതിഥിയായി പങ്കെടുക്കാനെത്തിയപ്പോൾ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഗൗരി കൃഷ്ണ. ഒരാൾ തന്റെ ഫോട്ടോ പകർത്താൻ ശ്രമിച്ചപ്പോൾ തടഞ്ഞപ്പോൾ നേരിട്ട പീഡനത്തെ കുറിച്ചാണ് ഗൗരി വെളിപ്പെടുത്തിയിരിക്കുന്നത്.
‘അത് മനസിലാക്കി ഞാൻ അയാളോട് ചോദിച്ചു നിങ്ങൾ എന്റെ ഫോട്ടോ എടുക്കുകയാണോയെന്ന്. അത് കേട്ടിട്ടും അയാൾ പിന്നേയും ഫോട്ടോ എടുത്തു. അപ്പോൾ ആ പ്രവൃത്തി അയാൾ നിർത്തിയിരുന്നെങ്കിൽ ഞാൻ ആ പ്രശ്നം വിട്ടേനെ… പക്ഷെ അയാൾ ഫോട്ടോ എടുക്കുന്നത് തുടർന്നു. അപ്പോൾ ഞാൻ ഫോൺ പിടിച്ച് വാങ്ങി. ഉടൻ അയാൾ കൈയ്യിലിരുന്ന ചോറ്റുപാത്രം അടങ്ങിയ കവർ വെച്ച് കവിളിൽ അടിച്ചുവെന്നാണ്’ ഗൗരി പറഞ്ഞത്.
പൊതുവെ ഇത്തരം കാര്യങ്ങളിലും തനിക്ക് തെറ്റെന്ന് തോന്നുന്ന വിഷയങ്ങളിലും കൃത്യമായി പ്രതികരിക്കാറുള്ള കൂട്ടത്തിലാണ് ഗൗരി. ഇപ്പോൾ അഭിനയം നിർത്തി പഠനവും മറ്റുമായി തിരക്കിലാണ് ഗൗരി. സ്ഥിര വരുമാനമുള്ള നല്ലൊരു ജോലി തന്റെ സ്വപ്നമാണെന്ന് ഗൗരി പറയാറുണ്ട്. വിവാഹം കഴിഞ്ഞ സമയത്ത് കേൾക്കേണ്ടി വന്ന വിമർശനങ്ങളോടും ശക്തമായി പ്രതികരിച്ചിരുന്നു ഗൗരി.
വിവാഹം പകർത്താൻ എത്തിയ കാമറമാൻമാരോടും മറ്റുള്ളവർക്കും കാര്യങ്ങൾ സുഖമമായി നടക്കാൻ ഗൗരി നൽകിയ നിർദേശങ്ങളാണ് ചില പ്രേക്ഷകരെ ചൊടിപ്പിച്ചത്. വിവാഹ സമയത്ത് പോലും ഗൗരി സൗമ്യതയിൽ പെരുമാറുന്നില്ലെന്നും താലികെട്ടിയപ്പോൾ ഗൗരി കൃഷ്ണന്റെ മുഖത്ത് പുച്ഛ ഭാവമാണ് ഉള്ളതെന്നും ചിലർ വിമർശിച്ചിരുന്നു.

ചിലർ ഗൗരിയുടെ മേക്കപ്പിനേയും വിമർശിച്ചു. കല്യാണപെണ്ണിന് മൊത്തത്തിൽ ബേജാർ കൂടുതലാണ്…. കല്യാണ പെണ്ണിന്റെ മുഖത്ത് മുഴുവൻ സമയവും പുച്ഛമാണല്ലോ, വളരെ അധികം ഓവറാണ് കല്യാണപ്പെണ്ണ്, താലി കെട്ടുമ്ബോൾ പോലും പെണ്ണിന്റെ മുഖത്ത് ചിരിയില്ലല്ലോ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
‘ഏറ്റവും കുറ്റപ്പെടുത്തൽ കേട്ടത് ബ്ലൗസിന്റെ പേരിലാണ്. ജീവിതത്തിൽ ഒരു വിവാഹമേ ഉള്ളൂ. അന്നൊരു നല്ല ബ്ലൗസിട്ടതിന് ആർക്കാണ് ഇത്ര വിഷമം. അടുത്ത പ്രശ്നം കല്യാണ മണ്ഡപത്തിലെ എന്റെ ആറ്റിറ്റ്യൂഡ് ആയിരുന്നു.”കല്യാണപ്പെണ്ണ് ഒന്നുമറിയാത്ത മണ്ടിയായി നിൽക്കണം എന്നാണ് ആളുകളുടെ വെപ്പ്. പക്ഷെ നോ പറയേണ്ടിടത്ത് ഞാൻ നോ തന്നെ പറയും. ബന്ധുക്കൾക്കും അതിഥികൾക്കും കല്യാണം കാണാൻ പറ്റാത്ത രീതിയിൽ മീഡിയ മറഞ്ഞ് നിന്നപ്പോൾ മണ്ഡപത്തിലേക്ക് കയറാൻ സാധിക്കാതെ അച്ഛൻ വിഷമിച്ചു. അപ്പോഴാണ് നിങ്ങൾക്ക് ഒരു വശത്തേക്കു മാറിനിന്നൂടേ എന്ന് ഞാൻ ചോദിച്ചത്. അതു തെറ്റാണെന്ന് ഇപ്പോഴും തോന്നുന്നില്ല.

‘വീഡിയോ മാത്രം കണ്ടിട്ട് ഇവൾക്ക് കാരണവന്മാരില്ലേ എന്നൊക്കെ ചോദിക്കുന്നവരോട സഹതാപം മാത്രം. ഫേസ്ബുക്കിലാണ് സദാചാരക്കാരുടെ ചാകര. കുറച്ചുകൂടി ലോകവിവരം ഉണ്ടാക്കി മാനസികമായി വളരാൻ ശ്രമിക്കണം എന്നേ അവരോട് പറയാനുള്ളൂ’ എന്നാണ് ഗൗരി പ്രതികരിച്ച് പറഞ്ഞത്.
The post കല്യാണപ്പെണ്ണ് ഒന്നുമറിയാത്ത മണ്ടിയായി നിൽക്കണം എന്നാണ് ആളുകളുടെ വെപ്പ്, എന്റെ ബ്ലൗസും ആരാധകർക്ക് പ്രശ്നമായിരുന്നു- ഗൗരി കൃഷ്ണ appeared first on Mallu Talks.
from Mallu Articles https://ift.tt/PNpqXcf
via IFTTT