മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ : ആദരാഞ്ജലികളുമായി സിനിമാതാരങ്ങൾ

72 ദിവസങ്ങൾക്ക് ശേഷമാണ് അർജുനെ ഷിരൂർ പുഴയിൽ നിന്നും കണ്ടെത്തിയത്. ഉരുൾപൊട്ടലിനെ തുടർന്ന് അർജുൻ സഞ്ചരിച്ച ലോറി അടക്കം ആയിരുന്നു പുഴയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. എങ്കിലും ബോഡിയും ലോറിയും കണ്ടെത്താനായില്ല. തുടർന്ന് 72 ദിവസത്തെ ഊർജ്ജസ്വലമായ തിരച്ചിൽ ഒടുവിൽ ആയിരുന്നു ബോഡിയും അതേപോലെ സഞ്ചരിച്ച ലോറിയും കണ്ടുപിടിച്ചത്.

സമൂഹമാധ്യമത്തിലൂടെ നിരവധി പേരാണ് അർജുനു ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. മലയാള സിനിമയിലെ പ്രമുഖടക്കം സോഷ്യൽ മീഡിയ പോസ്റ്റുകളും ആയി വന്നിരുന്നു. അതിൽ മമ്മൂട്ടിയും മഞ്ജുവാര്യരും പങ്കുവെച്ച പോസ്റ്റ് ഏറെ ശ്രദ്ധ നേടി.

മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും. എന്നായിരുന്നു മഞ്ജു വാര്യർ സമൂഹമാധ്യമത്തിലൂടെ എഴുതിയത്.
72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു , നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും…ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു..ആദരാഞ്ജലികൾ അർജുൻ എന്നാണ് നടൻ മമ്മൂട്ടി മാധ്യമത്തിലൂടെ എഴുതിയത്. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി രംഗത്തെത്തിയത്.

മൃതദേഹം പരിശോധനകൾക്ക് ശേഷം കുടുംബത്തിന് വിട്ടു നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിലും പ്രമുഖ മാധ്യമത്തിലും അടക്കം അർജുന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വാർത്തകളാണ് നിലവിൽ വന്നുകൊണ്ടിരിക്കുന്നത്.

The post മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ : ആദരാഞ്ജലികളുമായി സിനിമാതാരങ്ങൾ appeared first on Viral Max Media.



from Mallu Articles https://ift.tt/igz5Gdy
via IFTTT
Previous Post Next Post