മോഹൻലാൽ പറഞ്ഞിരുന്ന രണ്ട് സിനിമകളിലേയും അവസരം നഷ്ടപ്പെട്ടു, ഒരു കേസിൽ ശിക്ഷിക്കപ്പെട്ടു, ബി​ഗ് ബോസ് താരം രജിത് കുമാർ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഡോ. രജിത് കുമാർ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത്. താരത്തിന് വലിയ ആരാധക പിന്തുണയാണ് ലഭിച്ചത്. ബിഗ് ബോസിൽ നിന്ന് പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാൻ കോവിഡ് മാനദണ്ഡം മറികടന്ന് കാണികൾ എത്തിയത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെ തുടർന്ന് തന്റെ പേരിൽ രണ്ട് കേസ് രജിസ്റ്റർ ചെയ്തെന്നു പറയുകയാണ് രജിത്.

കൊറോണ കാരണമാണ് തനിക്ക് നഷ്ടം സംഭവിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. താൻ ആളുകളെ വിളിച്ചുകൂട്ടി എന്നു പറഞ്ഞായിരുന്നു കേസ്. ആ കേസില് ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്നതുകൊണ്ട് ഹൈക്കോടതിയില് അത് തള്ളിക്കളയാൻ വേണ്ടി 25000 രൂപ കൊടുത്ത് സ്വയം കേസ് ഫയല് ചെയ്തു. എന്നാൽ ആകേസിൽ തന്നെ ശിക്ഷിച്ചു.

ഒരു ദിവസം ജയിലില് കിടക്കണം ഇല്ലെങ്കില് 200 രൂപ ഫൈൻ അടയ്ക്കണം. അങ്കമാലി കോടതിയില് ഞാൻ 200 രൂപ ഫൈൻ അടച്ചതോടെ നെടുമ്ബാശ്ശേരി പൊലീസ് എഴുതിയ വകുപ്പുകള് എല്ലാം തള്ളിക്കളഞ്ഞു എന്നാണ് രജിത് കുമാർ പറയുന്നത്. സത്യത്തിൽ ഈ കേസിൽ 2000 രൂപ അന്ന് ഫൈൻ അടച്ചിരുന്നെങ്കിൽ ഞാൻ കൊടുത്ത പൈസയിൽ നിന്ന് 23000 രൂപ പാവപ്പെട്ടവർക്കു കൊടുക്കാമായിരുന്നെന്നും കൂട്ടിച്ചേർത്തു. ആളുകൾ കെട്ടിപ്പിടിച്ച്‌ ഉമ്മ വെച്ചപ്പോള് മനസ്സിനു നന്മ ഉണ്ടെങ്കില് കൊറോണ വരില്ലെന്നോ എന്തോ ഒരു വാക്ക് ഞാൻ പറഞ്ഞുപോയതിനാണ് രണ്ടാമത്തെ കേസെടുത്തത്.

എന്താണ് കൊറോണ എന്നു പോലും വന്നിറങ്ങുമ്പോൾ അറിയില്ലായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. തന്റെ വാക്കുകൾ കൊറോണ പടരാൻ കാരണമായെന്നു പറഞ്ഞ് എറണാകുളം സെൻട്രല് സ്റ്റേഷനില് തിരുവനന്തപുരത്ത് ഉള്ള ഒരാള് പരാതി നല്കുകയായിരുന്നു. ഇതു തള്ളാനായി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും രജിത് കൂട്ടിച്ചേർത്തു. ബിഗ് ബോസിനു ശേഷം ലാലേട്ടൻ രണ്ട് സിനിമയില് അഭിനയിക്കാൻ എനിക്ക് അവസരം പറഞ്ഞിരുന്നു.

എന്റെ വീട്ടില് പതിനഞ്ചോളം സിനിമാക്കാര് വന്ന് ഓഫറുകൾ നൽകിയതാണ്. കൊറോണ വന്നതിനാല് അതെല്ലാം പോയെന്നാണ് രജിത് കുമാർ പറയുന്നത്. ‘ചാട്ടുളി’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് രജിത് കുമാർ ഇപ്പോൾ

The post മോഹൻലാൽ പറഞ്ഞിരുന്ന രണ്ട് സിനിമകളിലേയും അവസരം നഷ്ടപ്പെട്ടു, ഒരു കേസിൽ ശിക്ഷിക്കപ്പെട്ടു, ബി​ഗ് ബോസ് താരം രജിത് കുമാർ appeared first on Mallu Talks.



from Mallu Articles https://ift.tt/FbYjfN0
via IFTTT
Previous Post Next Post