ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ഇന്ദ്രജ. തമിഴ് ചിത്രങ്ങളിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ആദ്യ രണ്ട് ചിത്രങ്ങൾക്ക് ശേഷം തെലുങ്കിൽ സജീവമായി. പിന്നീട് കന്നഡയിൽ അഭിനിയിച്ച ശേഷം മലയാളത്തിലേക്ക് വരുകയായിരുന്നു. വിവാഹ ശേഷവും ഇന്ദ്രജ അഭിനയ രംഗത്ത് സജീവമായിരുന്നു.
വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പറയുന്ന അഭിമുഖമാണ് വൈറലാവുന്നത്. വാക്കുകളിങ്ങനെ, ‘ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നു. അദ്ദേഹം മുസ്ലിമാണ്. ഒരു ആറ് കൊല്ലത്തോളമായിട്ട് ഞങ്ങൾക്ക് അറിയാം. ഞങ്ങൾക്ക് കുറെ കോമൺ ഫ്രണ്ട്സുണ്ട്. ഞങ്ങൾ പുറത്തു പോവുകയും ഒക്കെ ചെയ്യുമായിരുന്നു. അങ്ങനെ ഒരു സമയത്ത് അദ്ദേഹമാണ് എനിക്ക് ചേരുന്നയാൾ എന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു. ഒരിക്കലും എന്റെ തീരുമാനങ്ങളിൽ അദ്ദേഹം ഇടപെടാറില്ല. കൂടാതെ എന്നെ നല്ല വിശ്വാസവും ആയിരുന്നു,

പ്രണയത്തിലായപ്പോൾ ഞാനാണ് സർപ്രൈസുകൾ ഒരുക്കിയിരുന്നത്. സർപ്രൈസ് ഗിഫ്റ്റും യാത്രകളും അങ്ങനെ എല്ലാം ഞാൻ പ്ലാൻ ചെയ്യുമായിരുന്നു. എന്നാൽ ഭയങ്കര റൊമാന്റിക് ആയിട്ട് ഒന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന് ഭയങ്കരമായ റൊമാൻസ് കാണിക്കാൻ ഒന്നും അറിയിലായിരുന്നു. വളരെ പ്ലെയിൻ ആയിട്ടുള്ള മനുഷ്യൻ ആണ് അദ്ദേഹം. എന്നാൽ ഭയങ്കര സ്നേഹമുള്ള ആളാണ്.
ഒരു നാലഞ്ച് ദിവസം ഷൂട്ടിങ്ങിന് വേണ്ടി പോകണമെങ്കിലും ഞാൻ ചോദിച്ചാൽ ഓക്കെ, ഓക്കെ നോ പ്രോബ്ലം എന്ന് മാത്രമേ പറയു . പുകവലിയും മദ്യപാനവുമില്ലാത്ത ഒരാളെ വിവാഹം കഴിക്കുക എന്നത് മാത്രമായിരുന്നു തന്റെ ആഗ്രഹം. താൻ വെജിറ്റേറിയൻ ആയതിനാൽ വീടിനുള്ളിൽ നോൺ-വെജ് പാചകം ചെയ്യില്ലെന്ന് ആദ്യമേ കരാർ ആയത് ആണ്, ഷൂട്ടിങ്ങിനിടയിൽ മകളെ തനിച്ചാക്കി പോകുന്നതിൽ ആദ്യം തനിക്ക് ടെൻഷനായിരുന്നു. എന്നാൽ മകൾ സാറ തന്റെ തൊഴിൽ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഇന്ദ്രജ. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങിയ ഇന്ദ്രജ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ്. 1993 ൽ ബാലതാരമായി തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. തമിഴിലും തെലുങ്കിലും ഒരുപാട് ചിത്രങ്ങളിലഭിനയിച്ച ഇന്ദ്രജ ഗോഡ്മാൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറുന്നത്. തുടർന്ന് ഇൻഡിപെൻഡൻസ് , എഫ് ഐ ആർ , ഉസ്താദ് , ക്രോണിക്ക് ബാച്ച്‌ലർ , മയിലാട്ടം, ലോകനാഥൻ ഐ എ എസ് , ബെൻ ജോൺസൺ എന്നീ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിലും ഇന്ദ്രജ അഭിനയിച്ചു.
The post വീട്ടുകാരുടെ സമ്മതത്തിന് ആറു വർഷം കാത്തിരുന്നു,ഭർത്താവ് മുസ്ലിമാണ്, നടക്കാതയപ്പോൾ രജിസ്റ്റർ മാര്യേജ് ചെയ്തു- ഇന്ദ്രജ appeared first on Mallu Talks.
from Mallu Articles https://ift.tt/j4QOGYe
via IFTTT