മലയാളം തമിഴ് ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന അഭിനേത്രിയാണ് ഊർമിളാ ഉണ്ണി. ജി അരവിന്ദൻ സവിധാനം ചെയ്ത “മാറാട്ടം” എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് മുൻ മിസ് തൃശൂർ ആയിരുന്ന,സ്വാതി തിരുനാൾ ഊർമിള രാജ എന്ന ഊർമിള ഉണ്ണി മലയാളസിനിമാലോകത്തെത്തുന്നത്. 1992ൽ ഹരിഹരൻ-എം ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ “സർഗം” എന്ന സിനിമയിലെ അമ്മവേഷമാണ് ഊർമിള ഉണ്ണിയെ പ്രശസ്തയാക്കിയത്. തുടർന്ന് ഒട്ടേറെ സിനിമകളിൽ അമ്മ വേഷങ്ങളും മറ്റു സ്വഭാവവേഷങ്ങളും അവതരിപ്പിച്ചു.”നടികർ വാങ്മൂലം” ആണ് ഇവരുടെ തമിഴിലെ ആദ്യ സിനിമ. സിനിമകൾക്ക് പുറമേ,മലയാളം ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട് ഊർമിള ഉണ്ണി.

സംയുക്തയുടെ ചെറിയമ്മയാണ് താരം. ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം ഊർമിള ഉണ്ണി നൽകിയ ഒരു അഭിമുഖം ശ്രദ്ധ നേടുകയാണ്. സംയുക്തയെ ഞങ്ങൾ ചിന്നൂട്ടി എന്നാണ് വിളിക്കുക. സംയുക്ത എന്നെ താത്താത്തേയ് എന്നാണ് വിളിക്കുക. ആ പേര് വന്നതിൽ പറഞ്ഞ് തുടങ്ങാം. സംയുക്ത ചെറിയ കുട്ടി ആയിരിക്കുമ്പോൾ, ഏതാണ്ട് മുട്ടിലൊക്കെ നീന്തുന്ന ഒരു വയസിന് അടുത്ത് പ്രായമുള്ളപ്പോൾ എന്റെ ഡാൻസ് കണ്ട് ‘താതെയ് തത്തേയ്’ എന്നൊക്കെ പറയുമായിരുന്നു. അങ്ങനെ ഡാൻസ് ചെയ്യുന്നു എന്ന രീതിയിൽ. അങ്ങനെ താത്താത്തേയ് എന്ന പേര് എനിക്ക് വീണു. പിന്നെ അന്ന് മുതൽ എന്നെ വിളിക്കുന്നത് ആ പേരിലാണ്.

‘എന്തിന് അധികം പറയണം, മോഹൻലാൽ വരെ വിളിക്കുന്നത് താത്താത്തേയ് എന്നാണ്. അവർ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നൊരു സിനിമ ചെയ്തിരുന്നു. അപ്പോഴൊക്കെ ചിന്നു എന്നെ കുറിച്ച് പറയുമ്പോൾ താത്താത്തേയ് അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞു എന്നൊക്കെ പറയും. അപ്പോൾ ഒരിക്കൽ മോഹൻലാൽ പറഞ്ഞു, എപ്പോഴും ഒരു താത്താത്തേയ് എന്ന്. അങ്ങനെയാണ് സിനിമയിലുള്ളവരുടെ അടുത്തും ആ പേര് വന്നത്,’

‘കുറെ പേരുണ്ട് എന്നെ താത്താത്തേയ് എന്ന് വിളിക്കുന്നവർ. അടുപ്പമുള്ളവർ ഒക്കെ അങ്ങനെയാണ് വിളിക്കുന്നത്. കാവ്യാ മാധവൻ, ബിജു മേനോൻ, ബിജുവിന്റെ വീട്ടുകാര്, അവരുടെ വീട്ടിലെ ഡ്രൈവർ അടക്കമുള്ളവർ എന്നെ അങ്ങനെയാണ് വിളിക്കുന്നത്. അങ്ങനെ ഒരു രസകരമായ പേര് എനിക്ക് വീണു കിട്ടിയിട്ടുണ്ട്,
The post താത്താത്തേയ് എന്നാണ് മോഹൻലാലടക്കം എന്നെ വിളിക്കുന്നത്, പേരിന് പിന്നിലെ കഥ പറഞ്ഞ് ഊർമ്മിള ഉണ്ണി appeared first on Mallu Talks.
from Mallu Articles https://ift.tt/MSWDUro
via IFTTT