മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ബീന ആന്റിണി. സിനിമ മേഖലയിൽ നിന്ന് താരം മിനിസ്‌ക്രീനിൽ സജീവമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും ഏറെ സജീവമാണ്. എന്നാൽ ഇപ്പോൾ ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ താൻ കടന്ന് വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി ബീന ആന്റണി.

വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചാണ് ഇന്ന് ഈ കാണുന്ന നിലയിലേക്കെത്തിയത്. ഒരു കവർ സ്റ്റോറിയായാണ് അശ്ലീല മാസികയിൽ വന്നത്. ഒരിക്കൽ ട്രെയിനിലെ എ.സി കമ്പാർട്ട്‌മെന്റിൽ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു അന്ന് ട്രെയ്‌നിൽ മാസിക വിൽക്കുന്ന വ്യക്തി എന്നെക്കുറിച്ചുള്ള അശ്ലീല മാസിക വിൽക്കുന്നത് നേരിൽ കണ്ടു.

‘ഒരു അന്തസുള്ള കുടുംബത്തിന്റെ ടേബിളിൽ വയ്ക്കുന്ന മാസികയാണോ അത് ? അന്തസുള്ള വ്യക്തി അത് വാങ്ങുമോ ? ഇല്ല. തെരുവിൽ പട്ടി കുരയ്ക്കുന്നതിനെ ഞാനെന്തിന് കാര്യമാക്കണം ? ഈ സംഭവത്തിൽ മാനസികമായി ഞാൻ തളർന്ന് പോയെങ്കിലും ദൈവം എന്നെ തളർത്തിയില്ല. അതിന് ശേഷവും ഒരുപാട് അവസരങ്ങൾ എന്നെ തേടി വന്നു’.

എന്നാൽ താൻ അതിൽ പ്രതികരണത്തിനൊന്നും നിന്നിട്ടില്ല. ആ സമയത്ത് തന്റെ കുടുംബത്തിനും മാനസിക സംഘർഷങ്ങളുണ്ടായിട്ടുണ്ട്. തന്റെ സഹോദരിയെ കോളജിൽ ഒരുപാട് പേർ പരിഹസിച്ചു. ബീന ആന്റണി എന്ന പേരിൽ മറ്റൊരു നടി ഉണ്ടായിരുന്നു. അവർ ഒരിക്കൽ ഒരു ലുങ്കിയുടെ പരസ്യചിത്രത്തിൽ അഭിനയിച്ചു. ആ സമയത്ത് തന്നെ ലുങ്കിയും ബ്ലൗസും തോർത്തും ധരിച്ച് അന്നാ അലൂമിനിയത്തിന്റെ പരസ്യത്തിൽ ഞാനും വേഷമിട്ടിരുന്നു. ഇത് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനിടയായി. ലുങ്കിയുടെ പരസ്യത്തിൽ അഭിനയിച്ചത് താനാണെന്നും, താൻ തന്നെയാണ് മറ്റെന്തോ കേസിൽ പെട്ടതെന്നുമുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചു. അശ്ലീല മാസികയിലെല്ലാം ഇത്തരം ഇല്ലാ കഥകൾ വന്നു.
The post എന്നെ കുറിച്ചുള്ള അശ്ലീല മാസിക എന്റെ മുന്നിൽ വച്ച് തന്നെ വിറ്റിട്ടുണ്ട്; അനുഭവം പങ്കുവച്ച് ബീന ആന്റണി appeared first on Viral Max Media.
from Mallu Articles https://ift.tt/jPC104A
via IFTTT